ഉദ്യോഗസ്ഥരുടെ അനാസ്ഥ; നശിച്ച റേഷനരിയും ഗോതമ്പും ഗോഡൗണുകളിൽ നിന്ന് നീക്കിത്തുടങ്ങി

milicleaning-rice-01
SHARE

സപ്ലൈകോ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കെട്ടിക്കിടന്ന് നശിച്ച റേഷനരിയും ഗോതമ്പും ഗോഡൗണുകളിൽ നിന്ന് നീക്കിത്തുടങ്ങി. നെടുമങ്ങാട് താലൂക്കിൽ  നാൽപത് ലോഡ് അരിയാണ്  മിൽ ക്ലീനിങ്ങിനായി മാറ്റുന്നത്. ആറേമുക്കാൽ രൂപയാണ് ഒരു കിലോ  വൃത്തിയാക്കാൻ ചെലവ്. സംസ്ഥാനത്താകെ 270 ലോഡ് റേഷൻ ധാന്യങ്ങൾ നശിച്ചത്  മനോരമ ന്യൂസാണ്  പുറത്ത് കൊണ്ടു വന്നത്.

നെടുമങ്ങാട്ടെ അഞ്ച് ഗോഡൗണുകളിലായി 92 ലോഡ് അരിയാണ് കെട്ടിക്കിടന്ന് നശിച്ചത്. ഇതിൽ പൂർണമായും നശിക്കാത്ത 59 ലോഡാണ് മില്ലുകളിൽ കൊടുത്ത് വൃത്തിയാക്കുന്നത്. കുന്നന്താനത്തുള്ള അലൻസ് അഗ്രോമിൽ, പെരുമ്പാവൂരുള്ള  പോപ്പുലർ അഗ്രോ മിൽ എന്നിവർക്കാണ് കരാർ. ആദ്യഘട്ടത്തിൽ 40 ലോഡാണ് നൽകുന്നത്. ഇതിൽ 300 ചാക്ക് കഴിഞ്ഞ ദിവസം കൊണ്ടു പോയി. കയറ്റിറക്ക് കൂലിയും ചാക്കും ഉൾപ്പടെ ഒരു കിലോ അരി വൃത്തിയാക്കാൻ  6 രൂപ 75 പൈസ സപ്ലൈകോ മില്ലുകാർക്ക് നൽകണം . കേടുവന്ന അരി  ലോറിയിൽ കയറ്റാൻ തൊഴിലാളികൾ ചാക്കൊന്നിന് 20 രൂപയാണ് മില്ലുകാരിൽ നിന്ന് വാങ്ങുന്നത്. വൃത്തിയാക്കുന്ന മുറയ്ക്ക് അരി തിരിച്ചെത്തിക്കണമെന്നാണ് മില്ലുകാർക്കുള്ള നിർദേശം. പൂർണമായും നശിച്ച 33 ലോഡ് അരിയിൽ  കാലിത്തീറ്റയ്ക്ക് കൊള്ളാവുന്നത് മിൽമയ്ക്ക് നൽകണം.ഒന്നിനും കൊള്ളാത്തവ വളത്തിന് നൽകുകയോ അല്ലെങ്കിൽ പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത തരത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുഴിച്ചു മൂടുകയോ ചെയ്യണമെന്നാണ് നിർദേശം. കുഴിച്ചു മൂടാനായി മുൻപ്  കൊടുത്ത് വിട്ടവ  വിപണിയിലേക്ക് തന്നെ തിരിച്ചു വന്നിട്ടുള്ളതിനാൽകുഴിച്ചിടുന്നതിന്റ ദൃശ്യങ്ങൾ എടുത്ത് അയയ്ക്കണമെന്ന് ഡിപ്പോ മാനേജരോട് സപ്ലൈകോ  നിർദേശിച്ചിട്ടുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...