കക്കയം ബഫർ സോണിൽ ഇ മെയിൽ പ്രതിഷേധം; നിവേദനം മന്ത്രാലയത്തിലേക്ക്

kakkayam-wb
SHARE

കോഴിക്കോട് കക്കയം വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസമേഖല ബഫര്‍ സോണാക്കി മാറ്റാനുള്ള ശ്രമത്തിനെതിരെ ഇമെയില്‍ വഴി പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി നിവേദനം ശേഖരിച്ച് പരിസ്ഥിതി മന്ത്രാലയത്തിനയച്ചു.  

സ്വന്തമായുള്ള മണ്ണ് ഏത് സമയത്തും വനംവകുപ്പിന്റേതായി മാറാം. വര്‍ഷങ്ങളായി കരുതിവച്ചതെല്ലാം കൈവിട്ടുപോകുന്നുവെന്ന ആശങ്ക കര്‍ഷകരെ അലട്ടാന്‍ തുടങ്ങിയിട്ട് ഏറെയായി. പ്രതിരോധമെന്ന നിലയിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വീടുകയറിയുള്ള പ്രതിഷേധത്തിന് സമരസമിതി ഒറ്റക്കെട്ടായി ഇറങ്ങിയത്. കക്കയം വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം ബഫര്‍ സോണാക്കി മാറ്റാനുള്ള നീക്കമുണ്ടാകരുതെന്നാണ് ആവശ്യം. ഓരോ 

കുടുംബത്തിന്റെയും പ്രതിഷേധം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇമെയില്‍ വഴി അയച്ചു. വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനുള്ള യാതൊരു ശ്രമവും വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഈ ആക്ഷേപങ്ങള്‍ക്കിെടയുള്ള ബഫര്‍ സോണ്‍ പ്രഖ്യാപന നീക്കം പിന്‍വലിക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...