ഇനിയും ഒളിഞ്ഞും തെളിഞ്ഞും അണിചേരും; ഞാൻ അവൾക്കൊപ്പം മാത്രം; ആഷിഖ് അബു

aashiq-abu-fb-post
SHARE

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖ താരങ്ങളടക്കം കൂറുമാറിയതോടെ ഇരയ്ക്ക് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബുവും രംഗത്ത്.

മുൻപ് നടി രേവതിയും റിമയും ഫെയ്സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖും എത്തുന്നത്. ഈ കേസിന്റെ വിധിയെന്താണെങ്കിലും അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. അവൾക്കൊപ്പം മാത്രം. അദ്ദേഹം കുറിച്ചു.

കുറിപ്പ് ഇങ്ങനെ: ‘തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും.നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു.ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം.’ ആഷിഖ് കുറിച്ചു.

‘സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട്. . ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ദിഖും ഭാമയും.  സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ?’ രേവതി കുറിച്ചു. അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...