ഹരിതകേരള മിഷന്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭ; ഇന്ന് പ്ലാസ്റ്റിക്ക് സുലഭം

thodupuzha-wb
SHARE

പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചതിന് ഹരിതകേരള മിഷന്‍ ഒന്നാം സ്ഥാനം നല്‍കിയ തൊടുപുഴ നഗരസഭയില്‍ നിരോധിച്ച പ്ലാസ്റ്റിക്  സഞ്ചികള്‍ സുലഭം. തൊണ്ണൂറ് ശതമാനം കടകളിലും  പ്ലാസ്റ്റിക് ബാഗുകള്‍  ഉപയോഗിക്കുന്നു. കടലാസു സഞ്ചികള്‍ 

ലഭ്യമാണെങ്കിലും വ്യാപാരികള്‍ ഉപയോഗിക്കാന്‍ കൂട്ടാക്കുന്നില്ല. ഹരിതകേരളം മിഷന്റെ ബഹുമതിയെപ്പറ്റി മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്റെ ഈ അവകാശവാദം ശരിയാണേയെന്നറിയാന്‍ തൊടുപുഴ മാര്‍ക്കറ്റിലേയ്ക്കൊന്നു 

പോയി അന്വേഷിച്ചു. ഒരു കടയില്‍കയറി  കുറച്ച് പച്ചക്കറി വാങ്ങി.  പച്ചക്കറിയും മുട്ടയും ഇറച്ചിയും മീനും എല്ലാം  നിരോധിത പ്ലാസ്റ്റിക്ക്  സഞ്ചികളിലിട്ട്  

ഇവിടെ  ലഭ്യമാണ്. മാര്‍ക്കറ്റിലെവിടെ തിരിഞ്ഞാലും പ്ലാസ്റ്റിക്ക് മാത്രം.കോവിഡ് ലോക്ഡൗണ്‍ കാലത്തിന് മുന്‍പ് വരെ പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് പകരം , തുണി സഞ്ചിയും, കടലാസു കൂടുകളും ഉപയോഗിച്ചിരുന്ന കടകള്‍ പോലും നഗരസഭയുടെ ശ്രദ്ധയില്ലാത്തതിനാല്‍ പ്ലാസ്റ്റിക്കിലേയ്ക്ക് വീണ്ടും മടങ്ങി. തുണിസഞ്ചികളെല്ലാം ആരും വാങ്ങാനില്ലാതെ കടകളുടെ കോണില്‍  വിശ്രമത്തിലാണ്. പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പന്നങ്ങള്‍ കടകളില്‍ വിതരണം ചെയ്തിരുന്നവര്‍ ഇതോടെ നഷ്ട്ടത്തിലായി, കടലാസു സഞ്ചികള്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...