ജെറാള്‍ഡ് ലിവേരോ പോർച്ചുഗീസും സംസാരിക്കും പച്ചക്കറിയും വിൽക്കും; അതിജീവനം

tourist-wb
SHARE

വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ ഉപജീവനത്തിനായി മറ്റ് ജോലികള്‍ തേടിയിറങ്ങുകയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകള്‍. അതിലൊരാളാണ് കൊച്ചി മുളവുകാട് സ്വദേശി ജെറാള്‍ഡ് ലിവേരോ. ദക്ഷിണേന്ത്യയില്‍ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏക ഗൈഡായ ജെറാള്‍ഡിപ്പോള്‍ പച്ചക്കറി കച്ചവടം നടത്തുകയാണ്. 

"കോവിഡിനെ പോരുതി തോല്‍പിച്ച് ജീവിതം പഴയരീതിയിലാകട്ടെ." ഈ പ്രതീക്ഷയാണ് ജെറാള്‍ഡിനെയിപ്പോള്‍ മുന്നോട്ടുനയിക്കുന്നത്. ഇരുപത് വര്‍ഷമായി സഞ്ചാരികളെ രാജ്യം ചുറ്റിക്കാണിച്ചിരുന്ന ജെറാള്‍ഡിന്റെ ലോകമിപ്പോള്‍ ഈ കടയാണ്. 

ടൂറിസ്റ്റ് സീസണില്‍ ഒരു ദിവസം എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെ വരുമാനം ലഭിക്കുമായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് വിനോദസഞ്ചാരമേഖല കരകയറാന്‍ രണ്ട് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍. അതുവരെ പച്ചക്കറിക്കച്ചവടവുമായി മുന്നോട്ടുപോകാനാണ് ജെറാള്‍ഡിന്റെ തീരുമാനം. 

MORE IN KERALA
SHOW MORE
Loading...
Loading...