കോവിഡ് കാലത്ത് ജീവിതം വഴിമുട്ടി; പടയണികലാകാരന്റെ അതിജീവനം

padayani-artist-06
SHARE

കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ ഒരുപടയണി കലാകാരനുണ്ട് പത്തനംതിട്ട പന്തളത്ത്. കൂടെയുള്ളവര്‍ അതിജീവനത്തിന് മറ്റുവഴികള്‍  തേടിയപ്പോള്‍ അതിനുപോലും കഴിയാതെ വിഷമിക്കുകയാണ് കുരമ്പാല സ്വദേശി ടി.ആര്‍ വിഷ്ണു. ഈ സീസണില്‍ കോലമെഴുത്ത് പൂര്‍ണമായും നഷ്ടമായതോടെ പടയണിക്കോലങ്ങളുടെ മിനിയേച്ചര്‍ പതിപ്പ് സൃഷ്ടിക്കുകയാണ് വിഷ്ണു.

ഭൈരവിയും, കാലയക്ഷിയും, മാടനും മറുതയും, കുറത്തിയുമൊക്കെ മിനിയേച്ചര്‍ ഫോമില്‍ നിറഞ്ഞുനില്‍പ്പുണ്ട്. കുരമ്പലാ പടയണിയില്‍ അടക്കം ഓട്ടേറ സ്ഥലങ്ങളിലേയ്ക്ക് കോലം വരച്ചു. ഈ സീസണില്‍ ഒരിടത്തും പടയണിയില്ലാതായത് പ്രയാസത്തിലാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...