ഒരു മാവില്‍ പതിനാറിനം മാമ്പഴങ്ങൾ; വീട്ടുമുറ്റത്ത് രുചിമേളം

mango-wb
SHARE

ഒരു മാവില്‍ നിന്ന് പതിനാറ് വ്യത്യസ്തയിനം മാമ്പഴങ്ങള്‍. ബഡ്ഡിങ് വഴി വ്യത്യസ്തയിനം ഒരേമാവില്‍ പരീക്ഷിച്ചത് തൃശൂര്‍ രാപ്പാള്‍ സ്വദേശി മുരളിയാണ്. വീട്ടുമുറ്റത്തെ രണ്ടു മാവുകളിലായി മുപ്പത്തിരണ്ടിനം മാമ്പഴങ്ങള്‍ കിട്ടും. 

 കാര്‍ഷിക മേഖലയോട് ഏറെയിഷ്ടമുള്ള പൊതുപ്രവര്‍ത്തകനാണ് രാപ്പാള്‍ സ്വദേശി മുരളി. എന്തെങ്കിലും പുതുമ കണ്ടെത്തണമെന്ന നിര്‍ബന്ധമാണ് ഒരേ മാവില്‍ വ്യത്യസ്തയിനങ്ങള്‍ ബഡിങ് വഴി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ വീട്ടില്‍ ആകെയുള്ള രണ്ടിനം മാവുകളിലായി 16 വീതം 32 

ഇനങ്ങളാണ് മുരളി വച്ചുപിടിപ്പിച്ചത്. പ്രിയൂര്‍, മയില്‍പ്പീലിയന്‍, മല്‍ഗോവ, കടുക് മാങ്ങ, തോത്താപ്പുരി തുടങ്ങി കേട്ടതും കേട്ടു കേള്‍വിയില്ലാത്തതുമായ മാമ്പഴങ്ങള്‍ രുചിക്കാം.  ഏറെ ശ്രദ്ധയോടെ പരിചരിച്ചാല്‍ ആര്‍ക്കും ഇതു സാധിക്കുമെന്നാണ് മുരളി പറയുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ 

പരിശീലനമാണ് ഗുണം ചെയ്തത്. യാത്രകള്‍ക്കിടെ പുതിയിനം മാവ് കണ്ടാല്‍ ചെറിയ ഭാഗം മുറിച്ചെടുക്കും.  ഇതിനായി പ്രത്യേക തരം കത്തിയും കയ്യില്‍ കരുതാറുണ്ട്. ഒരു മാവില്‍ പത്തിനം 

വരെ നേരത്തെ ബഡ് ചെയ്തവരുണ്ട്. 16 ഇനങ്ങളെ വിജയകരമായി ബഡ് ചെയ്യുന്നത് അപൂര്‍വ്വമാണ്. ‌

MORE IN KERALA
SHOW MORE
Loading...
Loading...