ഭൂമിക്കടിയിലെ തുരങ്കത്തിന് രൂപമാറ്റം; ഉരുൾപൊട്ടൽ ഭീതിയിൽ നാട്ടുകാർ

dam
SHARE

ഇടുക്കി ഡാം ടോപ്പില്‍ ആര്‍ച്ച് ഡാമിന് സമീപമുള്ള ജനവാസ മേഖലയില്‍ ഭൂമിക്കടിയിലെ തുരങ്കത്തിന് രൂപമാറ്റം. എല്ലാ മഴക്കാലത്തും ഗര്‍ത്തം വലുതാവുന്നതിനാല്‍ മേഖല ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. വിദഗ്ധ പരിശോധന നടത്തി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇടുക്കി ആര്‍ച്ച് ഡാമിനെ ബന്ധിപ്പിക്കുന്ന് കുറവന്‍– കുറത്തി മലകളില്‍, കുറത്തിമലയ്ക്ക് താഴ്ഭാഗത്താണ്  ഭൂമിക്കുള്ളിലെ ഗര്‍ത്തം. കോഴിക്കുന്നേല്‍ ജോസ് മാത്യുവിനൊപ്പം പുരയിടത്തിലെ ഗര്‍ത്തം കാണാന്നിറങ്ങി. ചെറിയ കിണറിന് സമാനമായ വാതായനം. സമീപത്തെല്ലാം മണ്ണിടിഞ്ഞിട്ടുണ്ട്.

മഴക്കാലമായാല്‍ ഇതിനുള്ളിലൂടെ നിറഞ്ഞ് വെള്ളമൊഴുകും. ഗര്‍ത്തം ഭൂമിക്കടിയിലൂടെ, മൂന്ന് വീടുകള്‍ക്കടിയിലൂടെ തഴേയ്ക്ക് നീളുന്നു. ഈ മഴക്കാലത്ത് പുതിയൊരു ഗര്‍ത്തം കൂടി രൂപപ്പെട്ടു. ജിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യയുടെ സഹായത്തോടെ ഈ പ്രതിഭാസത്തെപ്പറ്റി പഠിക്കാനും നടപടി സ്വീകരിക്കാനും ശ്രമിച്ചുവരികയാണെന്ന്  ജില്ലയിലെ ജിയോളജിക്കല്‍ വകുപ്പ്  അറിയിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...