പൊതുഗതാഗതത്തിന്‍റെ നാഴികകല്ലായി 'മെട്രോ'; ജനജീവിതത്തിന്‍റെ മുഖമുദ്ര

metro-culture-04
SHARE

കൊച്ചി മെട്രോ നമ്മുടെ  പൊതുഗതാഗത വികസന വഴിയിലെ നാഴികകല്ലാണെന്ന് നിസംശ്ശയം പറയാം. ആദ്യം കൊല്‍ക്കത്തയിലും പിന്നീട് ഇന്ത്യയുടെ ഒാരോമഹാനഗരങ്ങളിലും ജനജീവിതത്തിന്റെ മുഖമുദ്രയായി മാറിയ മെട്രോ നമ്മുടെ നാട്ടിലും പുതുസംസ്കാരത്തിലേക്കാണ് വഴിതുറന്നത്. 

ചക്രവാളങ്ങളില്‍ സൂര്യന്‍ ചുവപ്പണിയുമ്പോഴും തിരക്കൊഴിയാത്ത നഗരം, കൊച്ചി.  കേരളത്തിന്റെ  വികസന മുന്നേറ്റങ്ങളുടെ ചരിത്രങ്ങളധികവും എഴുതി തുടങ്ങിയത് അറബിക്കടലിനെ ചുംബിച്ചു നില്‍ക്കുന്ന ഈ ദേശത്തുനിന്നാണ്.... അതിലെ വലിയൊരധ്യായമായി മാറുകയാണ് കൊച്ചി മെട്രോ.....

പാലവും ജങ്കാറും യാത്രമാര്‍ഗങ്ങളാക്കിയവര്‍ക്കിടയിലൂടെയാണ്  കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഈ കുഞ്ഞന്‍ വണ്ടി ഒാടിത്തുടങ്ങിയത്.  ഇന്ന് കൊച്ചിക്കാരുടെ അടയാളമാണിത്. തൂണുകളുടെ നമ്പരില്‍ തുടങ്ങുന്നു ആ ഇഷ്ടം.  ആലുവയില്‍ നിന്ന് തുടങ്ങി നഗരത്തിലെ പ്രധാനമേഖലകളെയെല്ലാം ചേര്‍ത്തുപിടിച്ച് ഒടുവില്‍ പേട്ടയിലെത്തിനില്‍ക്കുമ്പോള്‍  പുതുസംസ്കാരത്തിലേക്ക് മാറിയിരിക്കുകയാണ് കൊച്ചിക്കാര്‍. സുഖയാത്ര, സുരക്ഷിതയാത്ര, സമയനിഷ്ഠ, എല്ലാം ഒരുമിച്ച് വന്നതോടെ ആദ്യം മടിച്ച് നിന്നവര്‍ മെട്രോയെ സ്നേഹിച്ചുതുടങ്ങി

മഹാരാജാസ് വരെയുള്ള ലൈന്‍ പൂര്‍ത്തിയായപ്പോള്‍ ശരാശരി 30,000 പേരായിരുന്നു യാത്രചെയ്തത്.  2019തില്‍ തൈക്കൂടംവരെ മെട്രോ കുതിച്ചപ്പോള്‍ ഇത് 65,000 ആയി. ഇരട്ടിയിലധികം. 

MORE IN KERALA
SHOW MORE
Loading...
Loading...