ഇലകളെ കാൻവാസുകളാക്കി അഖില; പിറന്നത് മനോഹര ചിത്രങ്ങൾ

Specials-HD-Thumb-Leaf-Art-Akhila
SHARE

ഇലകളെ കാന്‍വാസുകളാക്കി മലപ്പുറം കുറ്റിപ്പുറം സ്വദേശിനി അഖില. സിനിമ താരങ്ങളുടെ ചിത്രങ്ങളാണ് ഇലകളില്‍ തയാറാക്കിയിരിക്കുന്നതില്‍ ഏറിയ പങ്കും. ഇലയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് പുറമേ കടുക് മണികൊണ്ടും  കുപ്പിയിലുമെല്ലാം വിസ്മയം തീര്‍ക്കുന്ന ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് ഈ യുവ കലാകാരി.

രണ്ട് വര്‍ഷം മുമ്പാണ് അഖില ഇലകളെ കാന്‍വാസുകളാക്കി തുടങ്ങിയത്. ഇല ചിത്രങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ച അറിവുകളായിരുന്നു പ്രചോദനം. ഇലയില്‍ ഈ ചിത്രങ്ങള്‍ വരയ്ക്കുന്നതിനുപിന്നില്‍ വലിയ അധ്വാനമുണ്ട്. ഉണങ്ങിയ ഇലകള്‍ വെള്ളത്തിലിട്ട് പേപ്പര്‍ കനത്തില്‍ ആക്കിയശേഷം ആദ്യം പേനകൊണ്ട് ചിത്രം വരയ്ക്കും. പിന്നീട് സൂഷ്മതയോടെ മുറിച്ചെടുക്കും. പ്രകാശത്തിനുനേരേ പിടിച്ചാല്‍ മനോഹര ചിത്രങ്ങള്‍ തെളിയും. 

ഫോട്ടോ നല്‍കിയാല്‍ ഏതുമുഖവും അഖില ഇലയില്‍ വരച്ചു നല്‍കും. ഈ കഴിവ് കേട്ടറിഞ്ഞ്  ഇല ചിത്രങ്ങള്‍ തയ്യാറാക്കാന്‍ വിവാഹ ആവശ്യത്തിനടക്കം ഏറെപേര്‍ എത്തുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...