നെടുമ്പാശേരിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പറക്കാം; സ്വപ്നസാഫല്യം

cial-europe-02
SHARE

കൊച്ചിക്കാര്‍ക്കിനി നെടുമ്പാശേരിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നേരിട്ട് പറക്കാം. ലണ്ടനില്‍ നിന്ന് നേരിട്ടുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്നലെ പുലര്‍ച്ചെ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലിറങ്ങി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന്  കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് സിയാലിന് ലാന്‍ഡിങ് ഫീസും നല്‍കേണ്ട. 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനോളം പഴക്കമുള്ള പ്രവാസി മലയാളികളുടെ ഒരു സ്വപ്നമാണ് കാലങ്ങള്‍ക്കിപ്പുറം യാഥാര്‍ഥ്യമായത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ്. ലണ്ടനില്‍ നിന്ന് ആദ്യമായി നേരിട്ട് പറന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തെ ജലാഭിവാദ്യം നല്‍കിയാണ് കൊച്ചി രാജ്യാന്തരവിമാനത്താവളം സ്വീകരിച്ചത്. 130 യാത്രക്കാരുമായാണ് എയര്‍ഇന്ത്യയുടെ എ.ഐ 1186 വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ 3.28നാണ് കൊച്ചിയിലെത്തിയത്. 

ഇതേ വിമാനം 229 യാത്രക്കാരുമായി ലണ്ടനിലേക്ക് തിരിച്ചും പറന്നു. യൂറോപ്യന്‍ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നേരിട്ടുള്ള മുഴുവന്‍ സര്‍വീസുകള്‍ക്കും സിയാല്‍ ലാന്‍ഡിങ് ഫീസ് ഒഴിവാക്കി നല്‍കുന്നത്. ലാന്‍ഡിങ് ചാര്‍ജ് കുറയ്ക്കുന്നതോടെ കൂടുതല്‍ വിമാനകമ്പനികള്‍ യൂറോപ്പിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് നിരക്ക് കുറയ്ക്കാനും ഇത് ഉപകാരപ്പെടും. വന്ദേഭാരത് മിഷന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍–കൊച്ചി–ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഇനി ലണ്ടനില്‍ നിന്നുള്ള അടുത്ത എയര്‍ഇന്ത്യ വിമാനം. കോവിഡ് പശ്ചാത്തലത്തിലുള്ള പ്രത്യേക യാത്രാ പദ്ധതി പ്രകാരം കൂടുതല്‍ രാജ്യങ്ങളിലേക്ക് സിയാലില്‍ നിന്നുള്ള വിമാനസര്‍വീസുകളും സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കും. നിലവില്‍ വിവിധ എയര്‍ലൈനുകള്‍ ഗള്‍ഫ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍, തായ്്ലന്‍ഡ് എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്് സര്‍വീസ് നടത്തുന്നുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...