‘പരിസ്ഥിതി നയത്തിൽ നിലപാട് ദുർബലം, സമിതി വേണം’; സർക്കാറിന് കത്ത്

environment-wb
SHARE

കേന്ദ്ര പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം തിരുത്തിയുള്ള നയം രൂപീകരിക്കാന്‍ സംസ്ഥാനം വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും അംഗങ്ങളായ കൂട്ടായ്മ. കേരളത്തിന്റെ ഇപ്പോഴുള്ള നിലപാട് ദുര്‍ബലമാണെന്നും കരട് വിജ്ഞാപനം പിന്‍വലിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചു.

കേന്ദ്ര പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് ബി സുഗതകുമാരി, ഡോക്ടര്‍ വിഎസ് വിജയന്‍ തുടങ്ങി കേരളത്തിലെ 24 പരിസ്ഥിതി പ്രവര്‍ത്തകരും സഘടനകളും അടങ്ങിയ കൂട്ടായ്മ ആവശ്യപ്പെടുന്നത്

കാലാവസ്ഥ മാറ്റങ്ങളും അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ തെറ്റായ ഭൂവിനിയോഗവും കേരളത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്.പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം നിലവില്‍ വന്നാല്‍ ഫലം വലിയ ആഘാതമായിരിക്കുമെന്നും ഇതില്‍ കേരളത്തിന്റെ നിലപാട് ദുര്‍ബലമാണെന്നും നിവേദനത്തില്‍ പറയുന്നു.

നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നതിനായി പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരണം.ഇതിനായി സംസ്ഥാനം വിദഗ്ദ സമിതിയെ നിയമിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് സമൂഹത്തിന്റെ താഴേത്തട്ടുമുതല്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപമാക്കണം. 

മുഖ്യമന്ത്രിക്കും എം.എല്‍എ മാര്‍ക്കും എംപിമാര്‍ക്കും നിവേദനം അയച്ചിട്ടുണ്ട്. വസ്തുതകള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ കാംപെയിനിനും രൂപം നല്‍കും.

MORE IN KERALA
SHOW MORE
Loading...
Loading...