‘അന്‍പതിലേറെ തമിഴര്‍ക്ക് ജീവന്‍ നഷ്ടം; ഹൃദയഭേദകം’: സൂര്യ

suriya-munnar
SHARE

കരിപ്പൂര്‍ സംഭവത്തില്‍ അനിശോചനമറിയിച്ചതിന് പിന്നാലെ, മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് തെന്നിന്ത്യൻ താരം സൂര്യ. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള അന്‍പതിലേറെ പേര്‍ക്ക് കേരളത്തിലെ ഇടുക്കിയില്‍ ജീവന്‍ നഷ്ടമായി. ഹൃദയഭേദകമാണ് സംഭവമെന്നും പറ‍ഞ്ഞു.

മലപ്പുറത്തെ ജനതയ്ക്ക് ആദരം അർപ്പിച്ച് അദ്ദേഹം രാവിലെ കുറിപ്പ് പങ്കിട്ടിരുന്നു. 

മലപ്പുറത്തിന്റെ നന്മയ്ക്ക് ആദരമർപ്പിക്കുന്നുവെന്ന് ഫെയ്സ്ബുക്കിലാണ് സൂര്യ കുറിച്ചത്. ഇതോടൊപ്പം വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും ആദരമർപ്പിച്ചിട്ടുണ്ട്. ഉറ്റവരെ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൂര്യ കുറിച്ചു.

അതേസമയം പെട്ടിമുടി അരുവിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. മരണം 51 ആയി. ഇനി 20 പേരെയാണ് കണ്ടെത്താനുള്ളത്.  പെട്ടിമുടി പുഴ കേന്ദ്രികരിച്ചാണ് ഇന്ന് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുന്നത്. ദുരന്ത മേഖലയിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കറുപ്പ്സ്വാമി അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...