നാലു ചുമരുകൾക്കുള്ളിൽ പരിശീലനവും അവതരണവും; കലാകാരൻമാരുടെ ദുരിതം

artist-wb
SHARE

കോവിഡ് രോഗം പടരുന്നതിനിടെ പ്രതിസന്ധിയിലായ നിരവധി പേരില്‍ ഒരുവിഭാഗമാണ് കലാ അധ്യാപകര്‍. വരുമാനം നിലച്ചതിനപ്പുറം പൊതുവേദികളും ശിഷ്യന്‍മാരുടെ പരിശീലനവും നഷ്ടമായ സങ്കടത്തിലാണ് ഈ അധ്യാപകര്‍.

ശിവദാസ് ചേമഞ്ചേരി. പൂക്കാട് കലാലയത്തിലെ പ്രിന്‍സിപ്പലാണ്. അരനൂറ്റാണ്ടായി തബലയും മൃദംഗവും പഠിപ്പിക്കുന്നു. അയ്യായിരത്തിലേറെ ശിഷ്യന്‍മാരുണ്ട്. ജീവിതത്തിലാദ്യമായാണ് ഇത്രയും മാസം വീട്ടിലിരിക്കുന്നത്. വരുമാനം മുടങ്ങിയെങ്കിലും ഇന്നും തബലവാദനത്തിന് മുടക്കമില്ല.ഇദേഹത്തിന്റെ സ്ഥാപനത്തിലെത്തിയിരുന്ന മൂവായിരത്തി അഞ്ഞൂറ് വിദ്യാര്‍ഥികളും അവര്‍ക്ക് കലയുടെ വഴിതെളിച്ച് നടന്നിരുന്ന അമ്പത്തിയെട്ട് കലാകാരന്‍മാരും ഇതുപോലെ വീട്ടില്‍തന്നെയാണ്. നാല് ചുമരുകള്‍ക്കുള്ളില്‍ പരിശീലനവും അവതരണവും ഒതുങ്ങുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...