മാമ്പഴ മധുരം സമ്മാനിക്കാന്‍ കാസർകോഡ്; 1 ലക്ഷം മാവില്‍ തൈകള്‍ തയ്യാര്‍

mango-tree
SHARE

കേരളത്തിന് മാമ്പഴ മധുരം സമ്മാനിക്കാനൊരുങ്ങി കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജ്. അത്യുല്‍പാദന ശേഷിയുള്ള ഒരുലക്ഷം മാവിന്‍ തൈകളാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഇവിടുത്തെ നഴ്സറിയില്‍ തയ്യാറാക്കുന്നത്. രണ്ടുമാസത്തിനകം ഈ മാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.

ഗ്രാഫ്റ്റിങിലൂടെയാണ് മാവിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്. ആദ്യപടിയായി രണ്ടുലക്ഷം മാങ്ങയണ്ടികള്‍ പാകി മുളപ്പിച്ചു. തുടര്‍ന്ന് മികച്ചയിനം മാവിന്‍ കമ്പുകള്‍ ഈ തൈകളില്‍ ഗ്രാഫ്റ്റ് ചെയ്ത് ചേര്‍ക്കുന്നു. പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സ്വന്തം ഇനമായ ഫിറങ്കിലെടുവ മുതല്‍ അല്‍ഫോണ്‍സയും, പ്രിയൂരുമുള്‍പ്പെടെ ഇരുപത് ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മകച്ച വിളവ് ലഭിക്കുമെന്നതാണ് ഗ്രാഫ്റ്റ് തൈകളുടെ പ്രത്യേകത.

പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പന്ത്രണ്ട് ലക്ഷം രൂപ അനുവദിച്ചു. പടന്നക്കാടിന് പുറമെ, മണ്ണൂത്തിയിലുള്ള വില്‍പന കേന്ദ്രത്തിലൂടെയും, കൃഷി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലൂടെയുമായിരിക്കും തൈകളുടെ വില്‍പന. അറുപത് മുതല്‍ നൂറുരൂപ വരെയായിരിക്കും വില.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി ഫലവൃക്ഷ തൈകള്‍ എന്ന പദ്ധതിക്കായി വിവിധ ഫലവൃക്ഷങ്ങളും ഇവിടെ തയ്യാറാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഗ്രാഫ്റ്റിങില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും കോളേജിനുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...