കോവിഡ് കാലത്ത് കുട്ടികള്‍ക്ക് സൗജന്യ മുടിവെട്ടുമായി കൊച്ചിയിലെ ബാര്‍ബര്‍ ഷോപ്പ്

free-hair-cut-05
SHARE

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് സൗജന്യ മുടിവെട്ടുമായി കൊച്ചിയിലെ ഒരു ബാര്‍ബര്‍ ഷോപ്പ്. കതൃക്കടവിലെ കിങ് സ്റ്റൈല്‍ എന്ന സ്ഥാപനമാണ് സൗജന്യ സേവനമൊരുക്കുന്നത്.

ഇതാണ് കൊച്ചി കതൃക്കടവ് കുമാരനാശാന്‍ റോഡിലെ കിങ് സ്റ്റൈല്‍ എന്ന സ്ഥാപനം. മുന്നില്‍ ദാ ഈ ബോര്‍ഡുമുണ്ട്. പതിന്നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി മുടിവെട്ടി കൊടുക്കുമെന്നാണ് വാഗ്ദാനം. പ്രതിസന്ധിയുടെ കാലത്ത് സമൂഹത്തിന് ഒരുകൈ സഹായം ചെയ്യുന്നുവെന്നാണ് കടയുടമയുടെ വിശദീകരണം.

ലോക്ഡൗണ്‍ ഇളവുകിട്ടി കട തുറന്നയുടന്‍തന്നെ സൗജന്യ സേവനം തുടങ്ങിയിരുന്നു. ചിലര്‍ നിര്‍ബന്ധപൂര്‍വം പണം ഏല്‍പിച്ചാണ് മടങ്ങുന്നതെന്നും കടയുടമ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...