ബഹറൈനില്‍ നിന്നെത്തിയ യുവാവ് ക്വാറന്റീനില്‍ കഴിയുന്നതിനിടെ കുത്തേറ്റു

nri-quarantine-attack
SHARE

കോഴിക്കോട് വടകരയില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞ പ്രവാസി യുവാവിന് കുത്തേറ്റു. വില്ല്യാപ്പിള്ളി സ്വദേശി ലിജേഷിനാണ് പരുക്കേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. വടകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ബഹ്റൈനില്‍ നിന്ന് എത്തിയ ലിജേഷ് തദ്ദേശ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ വീട്ടില്‍ തനിച്ച് ക്വാറന്‍റീനില്‍ താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടോടെ വാതില്‍ പൊളിച്ച് അകത്ത് കയറിയ അക്രമി ലിജേഷിനെ കുത്തിയശേഷം ഓടിരക്ഷപ്പെട്ടു. വയറിന് കുത്താനാണ് ശ്രമിച്ചതെങ്കിലും കൈയ്ക്കാണ് കുത്തേറ്റത്. അക്രമത്തില്‍ ലിജേഷിന് ചില സംശയങ്ങളുണ്ട്. 

കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ല. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളില്‍ അക്രമി പതി‍ഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുകാണ് അന്വേഷണസംഘം. 

MORE IN KERALA
SHOW MORE
Loading...
Loading...