ലോക്ക്ഡൗണിൽ യോഗ ഒാൺലൈനായി; കൂടുതൽ സജീവവും

onlineyoga-02
SHARE

കോവിഡ് ലോക്ക് ഡൗണ്‍ കാലം ഓണ്‍ലൈന്‍ യോഗയുടെ കൂടി കാലമാണ്. കോവിഡ് കാലത്ത് യോഗാ ക്ലാസുകള്‍ ഏറിയ പങ്കും ഓണ്‍ലൈനിലേക്ക് മാറി. വെല്ലുവിളിയെ എങ്ങനെ അവസരമാക്കാം എന്ന മികച്ച ഉദാഹരണം കൂടിയാണ് ഈ യോഗ ക്ലാസുകള്‍. 

കോവിഡ് കാലത്തെ യോഗാ ക്ലാസുകള്‍ ഇങ്ങനെയാണ്. ലോക്ക് ഡൗണ്‍ മൂലം പലയിടങ്ങളിലായി കുടുങ്ങി പോയവര്‍ വെര്‍ച്വല്‍ ലോകത്തെ ഈ യോഗ ക്ലാസില്‍ ഒന്നിച്ച് ചേരുന്നു. ലാപ്പ് ടോപ്പിനു മുന്നിലിരുന്നു പരിശീലക വിവിധ ആസനങ്ങള്‍ പരിശീലിപ്പിക്കുന്നു. വലിയ പ്രൊജക്ടറിലൂടെ ശിഷ്യരുടെ യോഗാഭ്യാസങ്ങള്‍ പരിശീലകയ്ക്ക് നിരീക്ഷിക്കുകയുമാകാം.

കോവിഡ് ലോക്ക് ഡൗണ്‍ വന്നതോടെയാണ് യോഗാ പരിശീലകയായ സ്മിത പിള്ള ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് ആലോചിക്കുന്നത്. ശിഷ്യരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ക്ലാസിനുള്ള സമയം നിശ്ചയിക്കും. ഗൂഗിള്‍ മീറ്റ് വഴിയാണ് ഓണ്‍ലൈന്‍ യോഗ പല കാരണങ്ങള്‍ കൊണ്ടും ഓണ്‍ലൈന്‍ യോഗാ ക്ലാസുകള്‍ കൂടുതല്‍ ഗുണപ്രദമാണെന്ന് പരിശീലകര്‍ പറയുന്നു.

എന്തായാലും ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാലും ഓണ്‍ലൈന്‍ യോഗ ഇവിടെയുണ്ടാകും. കൂടുതല്‍ സജീവമായി.

MORE IN KERALA
SHOW MORE
Loading...
Loading...