ഐടി ജീവനക്കാർക്ക് ഇനി നാട്ടിലിരുന്ന് ജോലി ചെയ്യാം; 'വർക്ക് നിയർ ഹോം' ഉടൻ

it
SHARE

കോവിഡ് കാലത്തും അതിനുശേഷവും ഐ.ടി ജീവനക്കാര്‍ക്ക് നാട്ടിലിരുന്ന് ജോലി ചെയ്യാവുന്ന വര്‍ക്ക് നിയര്‍ ഹോം സൗകര്യം സെപ്റ്റംബര്‍ അവസാനത്തോടെ. 100 ഇടങ്ങളില്‍ സൗകര്യം ഒരുക്കാനാണ് തീരുമാനം. എവിടെയൊക്കെ സെന്ററുകള്‍  വേണമെന്നു കണ്ടെത്താന്‍ ഐ.ടി പാര്‍ക്കുകള്‍ സര്‍വേ നടത്തും. 

വൈദ്യുതി മുടക്കവും ഇന്റര്‍നെറ്റ് വേഗമില്ലാത്തതുമെല്ലാം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് തടസമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.ടി മേഖലയുടെ ഭാവികൂടി മുന്നില്‍ കണ്ട് വര്‍ക്ക് നിയര്‍ ഹോം സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു പ്രദേശത്തുള്ള, പല കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുമിച്ചിരുന്ന് ജോലി ചെയ്യാന്‍ അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള നൂറു സെന്ററുകള്‍ തയ്യാറാക്കും.  കെട്ടിടസൗകര്യം വാഗ്ദാനം ചെയ്ത് നിരവധി വ്യക്തികള്‍ ഐ.ടി പാര്‍ക്കുകളെ സമീപിച്ചിട്ടുണ്ട്. ഇവിടെയിരുന്ന് ജോലിചെയ്യാന്‍ മതിയായ ജീവനക്കാരുണ്ടോ എന്ന് കണ്ടെത്താനാണ് ഐ.ടി പാര്‍ക്കുകള്‍, കമ്പനികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ സര്‍വേ നടത്തുന്നത്. 

എല്ലാ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വര്‍ക് നിയര്‍ ഹോം സൗകര്യമൊരുക്കും. അടുത്തയാഴ്ച പൂര്‍ത്തിയാകുന്ന സര്‍വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം എവിടെയൊക്കെ തുടങ്ങണമെന്ന് തീരുമാനിക്കും. ഐ.ടി ഇതര കമ്പനികളും വര്‍ക്ക് നിയര്‍ ഹോം പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സൗകര്യം ലഭ്യമാക്കും

MORE IN KERALA
SHOW MORE
Loading...
Loading...