‘ഓഷിൻസ് സ്നാക് വില്ലേജ്’; കാൻഡി ക്രഷിന് ഒരു കേരള വേർഷൻ

game-wb
SHARE

മൊബൈല്‍ ഗെയിം കാന്‍ഡി ക്രഷിന് കേരളത്തിന്‍റെ മിഠായി രുചികള്‍ നിറച്ച് തനിനാടന്‍ കേരള വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയംകാരി. നാരങ്ങ മിഠായിയും, തേന്‍മിഠായിക്കും പുറമെ സുന്ദരേട്ടന്‍റെ ചായക്കടയിലെ നാടന്‍ പലഹാരങ്ങളും കളിക്കളത്തില്‍ നിറയും. ദിവസങ്ങള്‍ക്കകം ഹിറ്റായ ഗെയിമിന്‍റെ നിര്‍മാതാവ് ബിരുദ വിദ്യാര്‍ഥിനിയായ ഓഷിന്‍ വടശേരിലാണ്. 

കാന്‍ഡി ക്രഷിന്‍റെ കേരള വേര്‍ഷന് പേര് ഓഷിന്‍സ് സ്നാക് വില്ലേജ് എന്നാണ്. പേരില്‍ മാത്രമാണ് പരിഷ്ക്കാരം ഭാക്കിയെല്ലാം നാടന്‍. സുന്ദരേട്ടന്‍റെ കടയില്‍ ഒരു ലോഡ് വിഭവങ്ങളുണ്ട്. അത് വില്‍ക്കാന്‍ കളിക്കാര്‍ സഹായിക്കണം. ഉഴുന്നുവട, പരിപ്പുവട, പഴംപൊരി എന്നീ പലഹാരങ്ങള്‍ ആദ്യ സ്റ്റേജില്‍. അച്ചപ്പവും കുഴലപ്പവും അടുത്തഘട്ടം. ആ കടമ്പയും കടന്നാല്‍ കേരള മിഠായിക്കൂട്ടുകളായി. നിലവില്‍ ഗെയിമിന് 218 സ്റ്റേജുകളുണ്ട് അത് ആയിരം കടത്തുകയാണ് ലക്ഷ്യം. പ്ലേസ്റ്റോറിലും ആമസോണിലുമുള്ള ആപ്പ് നിലവില്‍ നാലായിരത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തു.

ഗെയിമിന് സംഗീതം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ കൂടിയായ പിതാവ് ബെന്നി ജോണ്‍സനാണ്. ഗെയിം ഡെവലപ്പറാകാന്‍ കൊതിക്കുന്ന ഓഷിന്‍ രണ്ട് ഗെയിമുകളുടെ പണിപ്പുരയിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...