ചെണ്ടയിൽ കൊട്ടികയറി കുഞ്ഞു റിഷാൻ; പിന്നാലെ ജയറാമിന്റെ സ്നേഹം

chenda
SHARE

ചെണ്ടയില്‍ കൊട്ടിക്കയറിയ മൂന്നുവയസ്സുകാരന്‍ റിഷാനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. കളിപ്പാട്ടത്തിലെ പെരുക്കം കണ്ട് പുതിയ ചെണ്ട വാഗ്ദാനം ചെയ്തിരിക്കുകയാണ് ചലച്ചിത്രതാരം ജയറാം.  

പറശ്ശിനിക്കടവില്‍ മുത്തപ്പനെ കാണാന്‍പോയപ്പോള്‍ മുത്തച്ഛന്‍ ഉണ്ണിക്കൃഷ്ണനാണ് ഈ ചെണ്ട റിഷാന് സമ്മാനിച്ചത്. അതില്‍പ്പിന്നെ തോളിലാണ് ചെണ്ട. ചെണ്ടയിലെ കുലപതി സാക്ഷാല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നാടിനോട് ചേര്‍ന്നുകിടക്കുന്ന തില്ലങ്കേരിയിലാണ് റിഷാന്റെ വീട്. നിര്‍മാണത്തൊഴിലാളിയായ ദിലീഷിന്റെയും ഹര്‍ഷയുടേയും മകന്‍. റിഷാന്റെ കൊട്ട് അമ്മയാണ് മൊബൈലില്‍ പകര്‍ത്തിയത്.

കൊട്ടുക്കാരന്റെ വീഡിയോ കണ്ടപ്പോള്‍ ചെണ്ടക്കാരന്‍കൂടിയായ പ്രിയതാരം ജയറാമിന്റെ സ്നേഹമെത്തി. യഥാര്‍ഥ ചെണ്ടയില്‍ കുഞ്ഞുവിരലുകളുടെ പെരുക്കം വൈകാതെ ആസ്വദിക്കാം.

MORE IN KERALA
SHOW MORE
Loading...
Loading...