റമസാനിൽ സാമൂഹിക അകലം പാലിക്കണം; കർശന നിർദേശവുമായി മതനേതാക്കൾ

ramadan-pamakkad
SHARE

റമസാനില്‍ സമൂഹ്യഅകലം പാലിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി മതനേതാക്കളും സാമുദായിക സംഘടനകളും. നോമ്പുകാലത്ത് പാചകം ചെയ്തു കഴിക്കാന്‍ പ്രയാസമുളളവര്‍ക്ക് അതാതു സ്ഥലങ്ങളില്‍ ഭക്ഷണം എത്തിച്ചു നല്‍കാന്‍ പല സ്ഥലങ്ങളിലും പളളികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

റമസാനിലെ ആദ്യവെളളിയാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വവസതിയിലാണ് നമസ്ക്കരിച്ചത്. ഒത്തുകൂടിയുളള ജുമുഅ നമസ്ക്കാരത്തിന് പകരം ളുഹര്‍ നമസ്ക്കാരത്തിന് വിശ്വാസികള്‍ മനസുകൊണ്ടുതന്നെ ഐക്യപ്പെട്ടു കഴി‌ഞ്ഞു. മനസും ശരീരവും പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും സമര്‍പ്പിക്കുകയാണ് വിശ്വാസലോകം. 

റമസാന്‍ കാലത്ത് രാത്രിയിലുളള തറാവി നമസ്ക്കാരവും വീട്ടില്‍ നടത്തുകയാണ്. ഇഫ്താവിരുന്നുകളും പളളികളില്‍ വച്ച് നോമ്പുതുറയും ഇല്ലാത്തതുണ്ട് ആവശ്യക്കാര്‍ക്ക് അതാതു സ്ഥലങ്ങളില്‍ നോമ്പുതുറ വിഭങ്ങള്‍എത്തിക്കാന്‍ മിക്കയിടങ്ങളിലും സൗകര്യങ്ങളുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...