മൂന്നാറിലെ പാഷന്‍ ഫ്രൂട്ട് ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും; പ്രതീക്ഷ

passion-fruits-love-05
SHARE

ലോക് ഡൗണില്‍ വിറ്റഴിക്കാനാകാതെ കെട്ടിക്കിടന്ന മൂന്നാറിലെ പാഷന്‍ ഫ്രൂട്ട്  ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. വിളവെടുപ്പ് മുടങ്ങി പ്രതിസന്ധിയിലായ കര്‍ഷകരെപ്പറ്റിയുള്ള  മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 

മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയുടെ സൈലന്റ് വാലി എസ്റ്റേറ്റിലെ മൂന്നാം ഡിവിഷനില്‍  അറുപതോളം  കര്‍ഷകരാണ് പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്.

ഇവരുടെ വിളവെടുപ്പിന് പാകമായ അയ്യായിരത്തോളം കിലോ  പാഷന്‍ ഫ്രൂട്ട് ആണ്  ചീഞ്ഞു നശിക്കുന്ന സ്ഥിതിയായത്.  ആദ്യം വിളവെടുത്ത പഴങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെ  കുഴിച്ചുമൂടി.   പ്രതിസന്ധിയിലായ കര്‍കരുടെ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ദേവികുളം സബ് കലക്ടറുടെ  ഇടപെടലിലൂടെയാണ്    പാഷന്‍ഫ്രൂട്ട് സംഭരിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് തയാറായത്. 

ആയിരം കിലോ പാഷന്‍ ഫ്രൂട്ട് ആദ്യഘട്ടത്തില്‍ സംഭരിച്ചു. പാഷന്‍ ഫ്രൂട്ട് കൃഷി വിളവെടുപ്പ് ആരംഭിച്ചതോടെ കടബാധ്യതയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

MORE IN KERALA
SHOW MORE
Loading...
Loading...