ലോക്ഡൗൺ ഇളവിലും പുസ്തകങ്ങൾ വാങ്ങാനാളില്ല; പാക്കേജ് ആവശ്യവുമായി കൂട്ടായ്മ

books-shop
SHARE

ആഴ്ചയില്‍ രണ്ടുദിവസം പുസ്തകക്കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ആളുകളെത്താതിനാല്‍ വീട്ടില്‍ പുസ്തകങ്ങളെത്തിക്കാന്‍ സൗകര്യം ചെയ്യണമെന്ന് പ്രസാധക കൂട്ടായ്മ. ഈ മേഖലയിലെ ആയിരത്തോളം ജീവനക്കാരെ സംരക്ഷിക്കാനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പുസ്തക കൂട്ടായ്മ ആവശ്യപ്പെടുന്നു.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുസ്തകക്കട തുറക്കുന്നത്. ചിതലരിക്കാതെ പുസ്തകം അടുക്കി വയ്ക്കാന്‍ സാധിച്ചതല്ലാതെ കാര്യമായ വില്‍പന നടന്നില്ല. ഈ സാഹചര്യത്തിലാണ് ആവശ്യക്കാര്‍ക്ക് പുസ്തകം വീട്ടിലെത്തിച്ച് നല്‍കാന്‍ പ്രത്യേക പാസ് അനുവദിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള പുസ്തക വില്‍പന നടക്കാത്തതും തിരിച്ചടിയായി.

MORE IN KERALA
SHOW MORE
Loading...
Loading...