പാട്ടുപാടിയും പാചകം ചെയ്തും വീടുജീവിതം ആനന്ദകരമാക്കി ഒരു കുടുംബം

lockdownfamily-07
SHARE

ലോക്ക് ഡൗണെന്നാല്‍ വീട്ടില്‍ വെറുതെ ഇരിക്കല്‍ അല്ലെന്ന് തെളിയിക്കുകയാണ് ചോറ്റാനിക്കര ഐക്കരവീട്ടില്‍ കെ.ടി.മോഹനനും കുടുംബവും. പാട്ടുപാടിയും ഒന്നിച്ച് പാചകം ചെയ്തുമൊക്കെ ലോക്ക് ഡൗണ്‍ ജീവിതം ആസ്വദിക്കുകയാണ് ഇവര്‍. ഒപ്പം ചില നല്ല ശീലങ്ങളുടെ വീണ്ടെടുപ്പും നടത്തുന്നു ഈ കുടുംബം. 

ജീവിതത്തിന്‍റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ കൈമോശം വന്ന ചില നല്ല ശീലങ്ങള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് തിരിച്ച് പിടിക്കുകയാണ് ചോറ്റാനിക്കര ഐക്കര വീട്ടില്‍ മോഹനനും കുടുംബവും. ലോക്ക് ഡൗണില്‍ പുറത്തിറങ്ങാതെ അച്ഛനും അമ്മയും മക്കളും വീട്ടില്‍ ഒരുമിച്ച് കൂടിയപ്പോള്‍ അത് ചില നല്ലപാഠങ്ങളിലേക്കു കൂടിയുള്ള ഒത്തുചേരലായി മാറി. പഴയ ഇലക്ട്രോണിക്സ് വിദ്യകള്‍ വീണ്ടും പൊടിതട്ടിയെടുക്കാനും ഈ ലോക്ക് ഡൗണ്‍ കാലം മോഹനന്‍ പ്രയോജനപ്പെടുത്തുകയാണ്. പൂര്‍ണ പിന്തുണയുമായി എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ മകള്‍ ലക്ഷ്മിയും. ലോക്ക് ഡൗണ്‍ കാലത്ത് ഗ്യാസടുപ്പ് വേണ്ടെന്നാണ് ജയമാലയുടെ തീരുമാനം. വിറകടുപ്പില്‍ മണ്‍കലത്തിലാണ് പാചകം. പാചകത്തിന് പറന്പില്‍ ധാരാളം വിറകും.

അമ്മയ്ക്ക് പിന്തുണയുമായി ഒപ്പം കൂടുന്ന അര്‍ജുനാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം. അത്യാവശ്യം വീട്ടിലേക്കുള്ള പച്ചക്കറി കൃഷി ചെയ്യാനും ഈ സമയം ഉപയോഗപ്പെടുത്തുന്നു.  BSNL ല്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് മോഹനന്‍ സ്വമേധയാ വിരമിച്ചത്. ജയമാല കൃഷി വകുപ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടറാണ്. ലോക്ക് ഡൗണ്‍ എന്നാല്‍ വീട്ടില്‍ വെറുതെയിരിക്കലല്ല എന്ന് ബോധ്യപ്പെടുത്തുകയാണ് ഈ കുടുംബം.

MORE IN KERALA
SHOW MORE
Loading...
Loading...