ദുരിതാശ്വാസ നിധിയിലേക്ക് പായസ മധുരം; മനസ്സും വയറും നിറഞ്ഞ് സഹായഹസ്തം

payasam-web
SHARE

ദുരിതാശ്വാസ വാർത്തകൾക്കിടയിൽ ഇനിയൊരല്പം പായസ മധുരമാകാം. തിരുവനന്തപുരം നിറമൺകര എൻ.എസ്. കോളജിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് മധുര വിതരണക്കാർ. പായസം വിറ്റു കിട്ടുന്ന പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ്.തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാതയിലൂടെ വന്ന വാഹനങ്ങൾ നീറ മൺകരകരയെത്തിയപ്പോൾ യൂണിഫോമിട്ട കുറച്ചു പെൺകുട്ടികൾ വഴി തടഞ്ഞു. അമ്പരന്ന് വണ്ടി നിർത്തിയവർക്ക് നേരെയവർ 9 കൂട്ടം പായസം നീട്ടി...

പായസം വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണെന്നറിഞ്ഞതോടെ മനസു നിറഞ്ഞ് സഹായമൊഴുകി. പത്തു രൂപ ചോദിച്ചിടത്ത് 200 ഉം അഞ്ഞൂറും നല്കി യാത്രക്കാർ . പ്രിൻസിപ്പലും രക്ഷിതാക്കളുമൊക്കെ കുട്ടികളുടെ നന്മ പ്രവൃത്തിക്ക് കൂട്ടായെത്തി. പ്രളയബാധിത മേഖലകളിലേയ്ക്ക് ഒരു ലോഡ് സാധനങ്ങൾ കയറ്റി വിട്ട ശേഷമാണീ പായസ വിതരണം. 

MORE IN KERALA
SHOW MORE
Loading...
Loading...