കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇല്ല? സ്വകാര്യ കമ്പനികൾ മതിയെന്ന് റെയിൽവേ

kanjikkod15
SHARE

റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ സ്വകാര്യ കോച്ച് ഫാക്ടറികളില്‍ നിന്നും വാങ്ങാനുളള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പാലക്കാട് അടക്കമുളള സ്ഥലങ്ങളില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനുളള സാധ്യത മങ്ങി. നിലവിലെ കോച്ച് ഫാക്ടറികളില്‍ തൊഴിലവസരവും കുറയും. 

ചെന്നൈ, റായ്ബറേലി,കപൂര്‍ത്തല എന്നിവിടങ്ങളിലെ ഫാക്ടറികളില്‍ നിര്‍മിക്കുന്ന കോച്ചുകള്‍ ആണ്  റെയില്‍വേ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ സമൂലമായ പരിഷ്കരണം നടപ്പാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് റെയില്‍വേ. 

കഴിഞ്ഞ ദിവസം നടന്ന ഉന്നത തലയോഗത്തില്‍ സ്വകാര്യ  ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന കോച്ചുകള്‍ വാങ്ങാനുളള തീരുമാനം തത്വത്തില്‍ കൈകൊണ്ടതായാണ് സൂചന. ഇതോടെ പാലക്കാടടക്കമുളള സ്ഥലങ്ങളില്‍ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനുളള സാധ്യത കുറഞ്ഞു. കൂടാതെ നിലവിലെ മൂന്ന് കോച്ച് ഫാക്ടറികളിലുമുളള തൊഴിലവസരവും കുറയും. 

ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്, മെമു തീവണ്ടികള്‍ എന്നിവക്കാവശ്യമായ കോച്ചുകള്‍ സ്വകാര്യ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങാനാണ് ആലോചന. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന കോച്ചുകളായിരിക്കും റെയില്‍വേ ഉപയോഗിക്കുക.നേരത്തെ വന്ദേഭാരത് എക്സ്പ്രസിന് വേണ്ട കോച്ചുകള്‍ നിര്‍മ്മിക്കുന്നതിനുളള ടെണ്ടറുകള്‍ റദ്ദാക്കാന്‍ കോച്ച് ഫാക്ടറികള്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...