തിരക്കിനിടയിൽ വോട്ടുചെയ്യാൻ പാഞ്ഞെത്തി ഫഹദ്; രേഖകൾ മറന്നു; ഒടുവിൽ നടന്നത്

fahadh-vote-24
SHARE

ഷൂട്ടിങ് തിരക്കുകളിൽ നിന്നോടിയെത്തി വോട്ടുചെയ്ത് നടൻ ഫഹസ് ഫാസിൽ. രാവിലെ 7.30ന് എറണാകുളത്ത് നിന്ന് ആലപ്പുഴയിലെത്തിയാണ് ഫഹദ് വോട്ട് രേഖപ്പെടുത്തിയത്. 

അച്ഛൻ ഫാസിലും അമ്മ റോസീനയും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ സിവ്യു വാർഡിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിങ് ബൂത്തിലായിരുന്നു ഫഹദിന് വോട്ട്. അൻവർ റഷീദിന്റെ 'ട്രാൻസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നാണ് ഫഹദെത്തിയത്. 

''ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് മനസ്സിൽ ഉറപ്പിച്ചാണ് എത്തിയത്. കൃത്യമായ രാഷ്ട്രീയമുണ്ട്. അത് ഞാൻ നേരത്തെ പറഞ്ഞിട്ടുമുണ്ട്''-ഫഹദ് പറഞ്ഞു. രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയെങ്കിലും ഫഹദിന്റെ കയ്യിൽ രേഖകളൊന്നുമുണ്ടായിരുന്നില്ലെന്ന് സംവിധായകനും പിതാവുമായ ഫാസിൽ പറഞ്ഞു.

''പോളിങ് സ്റ്റേഷനിൽ പറഞ്ഞുനോക്കാമെന്ന് ആദ്യം കരുതി. എന്നാൽ പിന്നീടത് വേണ്ടെന്ന് വെച്ചു. സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ ഓഫീസിലെവിടെയോ ആധാർ കാർഡ് ഉള്ളതായി പറഞ്ഞു. അത് തപ്പിയെടുത്ത് കൊണ്ടുവന്നാണ് വോട്ടുെചയ്തത്''- ഫാസിൽ പറഞ്ഞു. ഒരു മണിക്കൂർ വരിനിന്ന ശേഷമാണ് എല്ലാവരും വോട്ടുചെയ്തത്. വോട്ട് ചെയ്ത ശേഷം കൊച്ചിയിലെ ലൊക്കേഷനിലേക്ക് ഫഹദ് മടങ്ങി. 

MORE IN KERALA
SHOW MORE