ജയരാജൻ തോറ്റാൽ നല്ല ഭാവി നഷ്ടമാകും; പിന്തുണച്ച് ഡോ. വീണ ജെഎസ്: കുറിപ്പ്

veena-jayarajan
SHARE

വടകരയിൽ മത്സരിക്കുന്ന സിപിഎം നേതാവ് പി ജയരാജനെ പിന്തുണച്ച് യുവഡോക്ടറുടെ കുറിപ്പ്. ജയരാജന്റെ പ്രവർത്തനങ്ങൾ എണ്ണമിട്ടു നിരത്തിയിരിക്കുന്നു ഡോ. വീണ ‍െ‍ജഎസ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ. 

പെട്ടെന്ന് എന്തുകൊണ്ട് ഇതേപ്പറ്റി എഴുതുന്നു എന്ന് ചിന്ത വരുന്നുണ്ടോ??? തീർച്ചയായും എന്റെ രാഷ്ട്രീയബോധം തന്നെയാണ്‌ എന്നോട് ഇതെഴുതണമെന്ന് ആവശ്യപ്പെട്ടത്. കൊലപാതകി എന്ന് അടിസ്ഥാനരഹിതമായി ചിലർ വിളിക്കുന്ന ഒരു മനുഷ്യന്റെ നേതൃത്വത്തിൽ മനുഷ്യത്വം മാത്രം നിർവഹിക്കുന്ന ഒരു സൊസൈറ്റി വളർന്നു വന്നതിനെപ്പറ്റിയും, പടർന്നു പന്തലിക്കുന്നതിനെപറ്റിയും ആളുകൾ അറിയേണ്ടതുണ്ട്. നാഴികക്ക് നാല്പത് വട്ടം സഖാവ് പി ജയരാജനെതിരെ "ചിലയ്ക്കുന്ന" മാധ്യമങ്ങൾ ഈ സംരംഭത്തെക്കുറിച്ച് വർഷങ്ങളായി മൗനം പാലിച്ചത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കേണ്ടതുമുണ്ട്.

ഒരോണദിവസം സ്വന്തം കുടുംബത്തിനുമുന്നിൽ വെട്ടേറ്റുകിടന്ന ഒരാൾ ജീവിതത്തിലേക്ക് മടങ്ങിയത് മനുഷ്യജീവിതങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മാത്രമായിരുന്നു എന്നതിന് തെളിവാണ് സഖാവ് ജയരാജന്റെ ഉപദേശത്തിൽ പ്രവർത്തിക്കുന്ന IRPC. അതിന്റെ ഫിസിയോതെറാപ്പിയൂണിറ്റുകളുടെ സഹായത്തോടെ നടന്നുതുടങ്ങിയ പാനൂരിലെ മുന്നൂറിലേറെപ്പേരുടെ ജീവിതങ്ങൾ അതിന് തെളിവാണ്.

കുറിപ്പ് വായിക്കാം

എന്തുകൊണ്ട് സഖാവ് പി ജയരാജൻ ഇന്ന് പ്രസക്തമാകുന്നു?

ഒരു ഡോക്ടർ എന്ന നിലയിലും സ്ത്രീയെന്ന രീതിയിലും ആണ് ഞാനിത് എഴുതുന്നത്.

"ആശ്രയ" എന്നൊരു പദ്ധതി ഉണ്ട് IRPCയുടെ കീഴിൽ. IRPC എന്നാൽ Initiative for Rehabilitation and Palliative Care. കണ്ണൂർ ജില്ല അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന CPIMന്റെ ചാരിറ്റി സൊസൈറ്റി ആണ് IRPC. ആശ്രയ എന്നത് 24 മണിക്കൂറും ജാഗരൂകമായി പ്രവർത്തിക്കുന്ന ഒരു സംരംഭമാണ്. (+919400382555)

രോഗികൾക്ക് മാത്രമല്ല, അപകടത്തിൽ പെട്ടോ, ഒറ്റക്കോ ആയിപ്പോകുന്ന ഏതൊരാളെയും സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ആശ്രയ.

പെട്ടെന്ന് എന്തുകൊണ്ട് ഇതേപ്പറ്റി എഴുതുന്നു എന്ന് ചിന്ത വരുന്നുണ്ടോ??? തീർച്ചയായും എന്റെ രാഷ്ട്രീയബോധം തന്നെയാണ്‌ എന്നോട് ഇതെഴുതണമെന്ന് ആവശ്യപ്പെട്ടത്. കൊലപാതകി എന്ന് അടിസ്ഥാനരഹിതമായി ചിലർ വിളിക്കുന്ന ഒരു മനുഷ്യന്റെ നേതൃത്വത്തിൽ മനുഷ്യത്വം മാത്രം നിർവഹിക്കുന്ന ഒരു സൊസൈറ്റി വളർന്നു വന്നതിനെപ്പറ്റിയും, പടർന്നു പന്തലിക്കുന്നതിനെപറ്റിയും ആളുകൾ അറിയേണ്ടതുണ്ട്. നാഴികക്ക് നാല്പത് വട്ടം സഖാവ് പി ജയരാജനെതിരെ "ചിലയ്ക്കുന്ന" മാധ്യമങ്ങൾ ഈ സംരംഭത്തെക്കുറിച്ച് വർഷങ്ങളായി മൗനം പാലിച്ചത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കേണ്ടതുമുണ്ട്.

As usual "യതോ ധർമസ്തതോ ജയ" എന്നു എഴുതിവെച്ചു, 19 ആഗസ്ത് 2016ൽ ജന്മഭൂമി"യിൽ വന്ന ഒരു വൃത്തികേട് ഇപ്രകാരമാണ്. 

"ജില്ലാ സെക്രട്ടറിക്കെതിരെ അക്രമികളുടെ നേതാവ് എന്ന പേരില്‍ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച വന്നതോടെയാണ് ഐആര്‍പിസി തുടങ്ങാന്‍ തീരുമാനമാകുന്നത്." ഈ വാർത്തയുടെ ഒടുവിൽ വായനക്കാരോട് ജന്മഭൂമി പറയുന്നത് ഇപ്രകാരമാണ്. 

" പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. " ലേശം ഉളുപ്പ്. 

ജന്മഭൂമി അടക്കമുള്ള പി ജയരാജൻ-വിരുദ്ധരോടാണ് പറയാനുള്ളത്. IRPC തുടക്കം എന്നത് 2012 നവംബറിൽ പൊടുന്നെയുണ്ടായ ഒന്നല്ല. എത്രയോ വർഷങ്ങൾക്കു മുന്നേ പാർട്ടി തീരുമാനിച്ച ഒന്നായിരുന്നു അത്. ആ തീരുമാനം എടുത്ത അന്നുമുതൽ ഓരോ ജില്ലയിലും അനുബന്ധപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. സഖാവ് പി ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിൽ IRPC പടർന്നു പന്തലിച്ചതാണ്.

ആരോഗ്യമേഖലയിൽ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്നതിന് വസൂരിയോളമോ അതിനു പിന്നിലേക്കോ തന്നെ പഴക്കമുണ്ട്. വസൂരി പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്രയും Deadly killer ആയ ഒരു രോഗത്തെ മുൻനിർത്തി അനുയായികളോട് അതിനെതിരെ സജ്ജമാകാനും സംഘടിക്കാനും രാഷ്ട്രനിർമാണത്തിൽ പങ്കാളികളാവാനും ആണ് സഖാവ് കൃഷ്ണപ്പിള്ള ഉൾപ്പെടെയുള്ളവർ പറഞ്ഞത്. അല്ലാതെ രാജ്യം സംരക്ഷിക്കുന്ന ജവാന്മാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അനുശോചനം പോലും നടത്താതെ, അവിടം സന്ദർശിക്കാതെ ഫോട്ടോ ഷൂട്ട്‌ നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ പോലുള്ളവർ ആയിരുന്നില്ല കമ്മ്യൂണിസ്റ്റുകാർ ഒരിക്കലും. വസൂരി മുതൽ 2018 പ്രളയം വരെ പാർട്ടി ചെയ്ത പ്രവർത്തനങ്ങൾ preferential ആയി മറക്കാൻ നമ്മൾ മുതിരരുത്. ദിവസവും മെഡിക്കൽ കോളേജുകളിലും മാറ്റിടങ്ങളിലും ഉച്ചഭക്ഷണം കൊടുക്കുന്ന DYFI വണ്ടികൾ വരെ അത് എത്തിയിരിക്കുന്നു.

ഒരോണദിവസം സ്വന്തം കുടുംബത്തിനുമുന്നിൽ വെട്ടേറ്റുകിടന്ന ഒരാൾ ജീവിതത്തിലേക്ക് മടങ്ങിയത് മനുഷ്യജീവിതങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മാത്രമായിരുന്നു എന്നതിന് തെളിവാണ് സഖാവ് ജയരാജന്റെ ഉപദേശത്തിൽ പ്രവർത്തിക്കുന്ന IRPC. അതിന്റെ ഫിസിയോതെറാപ്പിയൂണിറ്റുകളുടെ സഹായത്തോടെ നടന്നുതുടങ്ങിയ പാനൂരിലെ മുന്നൂറിലേറെപ്പേരുടെ ജീവിതങ്ങൾ അതിന് തെളിവാണ് . അവർ മാത്രമോ??? IRPC കണ്ണൂർ സെന്ററിൽ നിങ്ങൾ പോയി നോക്കുക. അവിടെ ആർഎസ്എസ്, മുസ്ലീം ലീഗ്, കോൺഗ്രസ്‌ എന്നിങ്ങനെ രാഷ്ട്രീയചായ്‌വുള്ള കുടുംബങ്ങളിലെ കിടപ്പിലായ രോഗികളും കഴിയുന്നുണ്ട്.

രാഷ്ട്രീയതരംതിരിവുകൾക്ക് അപ്പുറമാണ് മാനവീയത എന്നത് കൊട്ടിഘോഷിക്കാൻ IRPCക്ക്‌ താല്പര്യവുമില്ല എന്നാണ് മനസിലായത്. പക്ഷെ, IRPCക്ക്‌ സഹായം നൽകിയ സ്വന്തം അണികൾക്കെതിരെ കോൺഗ്രസ് കൃത്യമായ താക്കീതുകൾ നടത്തിയിട്ടുണ്ട് എന്നത് മറ്റൊരു സത്യം മാത്രം. കണ്ണൂരിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കോൺഗ്രസ്‌ അനുയായിയായ ഒരു വ്യക്തി IRPCക്കു സഹായങ്ങൾ(സെന്ററിലേക്കുള്ള ഉപകരണങ്ങൾ, വസ്ത്രങ്ങൾ) നൽകിയപ്പോഴും കണ്ണൂർ നഗരസഭാ മുൻചെയർമാനായ അന്തരിച്ച പ്രമുഖൻ അൻപതിനായിരം രൂപ നല്കിയപ്പോഴും കോൺഗ്രസ് എടുത്ത നിലപാട് ചില പ്രത്യേകതരം മാനസികഅവസ്ഥകൾ വെളിപ്പെടുത്തുന്നുണ്ട്.

പല അതിർവരമ്പുകൾക്കുമപ്പുറമാണ് മനുഷ്യത്വം എന്ന് നിരന്തരമായി തെളിയിച്ച ഒരേയൊരു സംഘടന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം മാത്രമാണെന്ന് ഇടയ്ക്കിടെ ഓർമപ്പെടുത്തിയില്ലെങ്കിൽ ചിലർ ചരിത്രം പോലും നുണകളാൽ മാറ്റിയെഴുതിക്കളയും.

IRPC വനിതാവേദിയിൽ ഇന്ന് നൂറിലധികം സ്ത്രീകൾ തൊഴിൽ ചെയ്തു സമ്പാദ്യം ഉണ്ടാക്കുന്നു. സമൂഹത്തിലെ ദുർബലവിഭാഗമായി തുടരുന്ന സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും IRPC മുന്നിൽ ഉണ്ട്.

ജന്മഭൂമിയുടെ 2016 വാർത്തയിൽ പറയുന്നത് ഇപ്രകാരമാണ്. "എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷവും സമാന്തര ആരോഗ്യപരിപാലനം വേണ്ടെന്ന നിലപാട് പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. ജില്ലയില്‍ തന്നെയുളള ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് ഐആര്‍പിസി പ്രവര്‍ത്തനം ഭീഷണിയാണ്." ഇതേക്കുറിച്ചു ഞാൻ ചോദിച്ചപ്പോൾ IRPC സെക്രട്ടറി ശ്രീ കെവി മുഹമ്മദ്‌ അഷ്‌റഫ്‌ പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്. "പാലിയേറ്റീവ് കെയർ എന്നത് ഒരു ഭരണസംവിധാനത്തിന് മാത്രം കഴിയുന്ന ഒന്നല്ല. ഇതുപോലെ എത്ര സംഘടനകൾ ഉണ്ടാകുന്നൊ അത്രയും സഹായം ആണ് നാടിന്. ഇത്തരം സൊസൈറ്റികൾ പാരലൽ ആയല്ല പ്രവർത്തിക്കുന്നത്. ഇതൊരുതരം ഒത്തുചേർന്ന പ്രവർത്തനമാണ്."

അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചോ?? കേരളത്തിന്റെ ആരോഗ്യമേഖലയിൽ നേരിട്ട് ഇടപെടുന്ന, 

ഉത്തരവാദിത്തമുള്ള ഒരു സംഘടന ആയതുകൊണ്ട് മാത്രമാണ് കൃത്യമായ ഈ ഉത്തരം വന്നത് എന്ന് ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് നിസ്സംശയം പറയാൻ കഴിയും. ആരോഗ്യമേഖല എത്ര ശക്തമാണെങ്കിലും ചില സമയങ്ങളിൽ ഫണ്ടുകളുടെയോ മറ്റ് റിസോഴ്സുകളുടെയോ അഭാവത്തിൽ മുന്നോട്ടു പോകാൻ വളരെ ബുദ്ധിമുട്ടുള്ള സന്ദർഭങ്ങൾ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് പാലിയേറ്റീവ് കെയർ മേഖലയിൽ NGOs ഉണ്ടാവേണ്ട സാഹചര്യം ഇന്നും നിലനിൽക്കുമ്പോൾ "ജന്മഭൂമി" 2016ൽ കൊടുത്ത ഈ കള്ളവാർത്ത തിരുത്താൻ തയ്യാറാണോ എന്ന് മാത്രമാണ് എനിക്കറിയേണ്ടത്.

IRPC മെയിൻ പ്രവർത്തനങ്ങൾ ഇങ്ങനെയാണ്. 

കണ്ണൂർ ജില്ലയെ 18 മേഖലകളാക്കി തിരിച്ചാണ് പ്രവർത്തനം. ഓരോ മേഖലക്കും എക്സിക്യൂട്ടീവ് അംഗങ്ങൾ ഉണ്ട്. 218 യൂണിറ്റുകളാണ് മൊത്തം ഉള്ളത്. പത്തു സ്ത്രീകളും പത്തു പുരുഷന്മാരും അടങ്ങിയ യൂണിറ്റുകൾ ആണോരൊന്നും. നിലവിൽ 12361 കിടപ്പുരോഗികളുണ്ട്. രോഗികളെ പരിചരിക്കാൻ വളണ്ടിയർമാർ പരിശീലനം നേടിയിരിക്കുന്നു. വീട്ടുകാർ പരാജയപ്പെടുന്ന അവസരങ്ങളിൽ രോഗികളെ കുളിപ്പിക്കുന്ന പരിചരണം പോലും നൽകുന്നു.

നിലവിൽ മൂവായിരത്തോളം വളണ്ടിയർമാർ ഉണ്ട്. ആരെങ്കിലും ഇതിൽ നിന്ന് മാറിപ്പോകുകയാണെങ്കിൽ ഉടനെ താല്പര്യമുള്ള മറ്റാളുകളെ കണ്ടെത്തി പരിശീലനം നൽകുന്നു. മുഴുവൻ രോഗികളുടെയും രോഗവിവരങ്ങൾ, അനുബന്ധവിവരങ്ങൾ എല്ലാം യൂണിറ്റ് തലത്തിലും മേഖലാതലത്തിലും സൂക്ഷിക്കുന്നു. സെന്ററിൽ കിടക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവുംസേവനങ്ങളും പൂർണമായും സൗജന്യം. കാൻസർ രോഗികൾ അടക്കമുള്ള അന്തേവാസികളെ പരിചരിക്കാൻ പരിചയസമ്പത്തുള്ള, മനുഷ്യത്വമുള്ള ഒട്ടനവധി ആരോഗ്യപ്രവർത്തകർ IRPCയോട് സഹകരിക്കുന്നു.

ജന്മഭൂമി വാർത്തയിൽ പറഞ്ഞ മറ്റൊന്ന് ഇങ്ങനെയാണ്. "സമ്പന്നരില്‍ നിന്നും കോടികള്‍ സമാഹരിച്ച് ആരംഭിച്ച ഐആര്‍പിസിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആക്ഷേപവും ശക്തമാണ്." ആരാണ് ഇത്ര ശക്തമായി ഈ സംശയം ഉന്നയിച്ചത് ആവോ. അത്തരം സംശയങ്ങൾ ഉള്ളവർക്ക്വേണ്ടിക്കൂടെ ഉള്ളതാണല്ലോ ഇന്നാട്ടിലെ കോടതി. പോയി നീതി ഉറപ്പാക്കൂ please.

സംസ്‌ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് IRPCയെ ഒരു ഏജന്റ് ആയി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ആറളം, കേളകം തുടങ്ങിയ ഉൾപ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് വിദ്യാപരമായ മുന്നേറ്റം ഉണ്ടാക്കുന്നതിൽ ഈ കഴിഞ്ഞ മൂന്ന് വർഷങ്ങൾ IRPC വഹിക്കുന്ന പങ്കിനെക്കുറിച്ചും ഏവരും അറിയേണ്ടതായുണ്ട്.

ഒട്ടനവധി മനിഷ്യസ്നേഹികൾ, സംഘടനകൾ ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഷൈലജടീച്ചറുടെ അമ്മ മരിച്ചപ്പോൾ അവരുടെ ആഭരണങ്ങൾ IRPC പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കൊടുത്തത്. അങ്ങനെ ഒരുപാടുപേർ തങ്ങൾക്കാവും വിധം സഹായിക്കുന്നു. 

കനിവ്, ഉണർവ് തുടങ്ങി പദ്ധതികൾ ഏറെയാണ്.

IRPC ലഹരിവിമുക്തകേന്ദ്രത്തിൽ നിന്നും ഇതിനകം 73%പേർ രോഗവിമുക്തി നേടി. എല്ലാവരുടെയും കൃത്യമായ follow up യൂണിറ്റ് അടിസ്ഥാനത്തിൽ നടക്കുന്നു എന്നുള്ളത് രോഗികൾക്കും കുടുംബങ്ങൾക്കുമുള്ള പ്രോത്സാഹനമാണ്. സ്കൂളുകളിൽ ലഹരിവിമുക്തക്ലബുകളും ക്ലാസ്സുകളും പ്രഗത്ഭരുടെ സാന്നിധ്യത്തിൽ കൃത്യമായി നടത്തുന്നു.

എന്തിനധികം പറയുന്നു. വിവാഹപൂർവ/ വിവാഹാനന്തര കൗൺസിലിങ് നൽകാനുള്ള സെന്ററുകളും സജീവം. ഇതിനകം ആറു ബാച്ചുകൾക്ക്‌ കൗൺസിലിംഗ് നടന്നുകഴിഞ്ഞു. നാല് ദിവസങ്ങൾ ആണ് കൗൺസെലിങ്. വിവാഹത്തിന്റെ നിയമപരവും സാമൂഹികവും ലിംഗപരവുമായ വ്യത്യസ്തമേഖലകളിൽ define ചെയ്തുകൊണ്ടാണ് ക്ലാസ്സുകൾ. ജൈവപരമായ/നിയമപരമായ അടിസ്ഥാനകാരണങ്ങളാൽ സ്ത്രീക്ക് മുൻ‌തൂക്കം നൽകണം എന്ന നിലയിൽ gender sensitive ആയ കൗൺസിലിങ് നടത്തുന്ന ഒരേയൊരു പ്രസ്ഥാനവും ആകാം ഇത്. അതുകൊണ്ട് സ്ത്രീയെന്ന രീതിയിലും ഞാൻ IRPCയുടെ മുഖ്യഉപദേശകനായ സഖാവിനെ പിന്തുണക്കുന്നു

ചുരുക്കിപറഞ്ഞാൽ IRPC ഒരു പാരലൽ ആയ പ്രസ്ഥാനമല്ല. IRPC ജനജീവിതവുമായി അത്രയും ഇടകലർന്ന ഒരു കാര്യമാണ്. അത് വിലയിരുത്താൻ ജന്മഭൂമിയുടെ കള്ളത്രാസുമായി നടന്നിട്ട് കാര്യമില്ല. 2016ലെ വാർത്തക്ക് ഇന്ന് പ്രതികരിക്കണോ എന്ന് ചോദിക്കുന്നവരോട് മറുചോദ്യം അവർ അത് തിരുത്തുമോ എന്ന് മാത്രമാണ് എന്ന് ഞാൻ ആവർത്തിക്കുന്നു.

സഖാവ് പി ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടാൽ എന്ത് എന്നതിന് ഇത് മാത്രം ഉത്തരമായിട്ട്. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ നമുക്ക് നഷ്ടമാകുന്നത് നല്ലൊരു ഭാവിയാണ്. തീരുമാനിക്കേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ്.

MORE IN KERALA
SHOW MORE