കേരളത്തിൽ നടക്കുന്നത് മവോയിസ്റ്റ് രാഷ്ട്രീയപ്രചാരണങ്ങള്‍ മാത്രം; ഏറ്റുമുട്ടലിനുളള സാധ്യത വിരളം

Thunderbolt-waynad
SHARE

മാവോയിസ്റ്റ് ഭീഷണികളെന്ന  പേരില്‍  സംസ്ഥാനത്ത്  നടക്കുന്നത്   നിരോധിതസംഘടനയുടെ  രാഷ്ട്രീയപ്രചാരണങ്ങള്‍ മാത്രം.  സായുധഏറ്റുമുട്ടലെന്ന നിലയിലേക്ക്  സംഘര്‍ഷങ്ങള്‍  വളരാനുള്ള സാധ്യതയും വിരളം.  വൈത്തിരിയിലേത്  സംഘടനാപ്രവര്‍ത്തകരുടെ അതിജീവനത്തിന്റെ  പോരാട്ടം  മാത്രമാണെന്നും  വിലയിരുത്തപ്പെടുന്നു  .

കേരളം  , തമിഴ്നാട്,  കര്‍ണാടക സംസ്ഥാനങ്ങള്‍  സി പി ഐ എം  മാവോയിസ്റ്റ്  പ്രയോഗത്തില്‍  ട്രൈജംഗ്ഷനാണ്  .  നിത്യഹരിതവനങ്ങളാണ്   ഈ  സംസ്ഥാനങ്ങളിലേത്.  പൊലീസ്  , വനംവകുപ്പ്  മാപ്പിങ്  ഏറ്റവും  കാര്യക്ഷമമായ  ഈ  വനങ്ങള്‍  കേന്ദ്രീകരിച്ച്  ആക്ഷനുകള്‍  അസാധ്യമാണെന്ന്   സംഘടന കരുതുന്നു.  സാമൂഹ്യ, രാഷ്ട്രീയ  മുന്നേറ്റങ്ങള്‍  കാര്യക്ഷമമായ  ഇവിടങ്ങളില്‍  സായുധസമരത്തിന്റെ  മുദ്രാവാക്യം  ഏശില്ലെന്നും  കണക്കുകൂട്ടലുണ്ട്.  ഈ സംഘടനാകാഴ്ചപ്പാടില്‍  ഇവിടങ്ങളില്‍  സായുധപ്രചാരണം  മാത്രമാണ്   സംഘടന ലക്ഷ്യമിടുന്നത്.  ഛത്തീസ് ഗ‍ഡ്  അടക്കമുള്ള ചുവപ്പ് ഇടനാഴിയിലെ  സായുധപോരാട്ടങ്ങള്‍  അനിവാര്യമാണെന്ന്   ബോധ്യത്തിന്റെ പ്രചാരണം  മാത്രം  സംഘടന  പശ്ചിമഘട്ടസോണില്‍  ലക്ഷ്യമിടുന്നു. മാസങ്ങള്‍ക്ക്  മൂൻപ്  തിരുനെല്ലിയില്‍  നടന്ന  റിസോര്‍ട്ട് അക്രമണത്തിന് ശേഷം സംഘടന ലഘുലേഖകളിലൂടെ  ഇക്കാര്യം വ്യക്തമാക്കിയിരുന്നു.  

എന്നാല്‍  , പശ്ചിമഘട്ട മലനിരകളിലും  ഇതിന്റെ ബഫര്‍സോണുകളിലും എത്തിപ്പെടാനായെന്നത്  രാഷ്ട്രീയവിജയമായാണ് സംഘടന  വിലയിരുത്തുന്നതും.  വൈത്തിരയിലേത് പക്ഷെ,  സംഘടനയുടെ  പരന്പരാഗതപ്രവര്‍ത്തനരീതിയല്ലെന്ന്  വിലയിരുത്തപ്പെടുന്നു.  ദേശീയപാതയോരത്ത്   ജനജീവിതം സജീവമായിരിക്കുന്ന  സമയങ്ങളില്‍  ഇടപെടുന്നതും    സായുധഏറ്റുമുട്ടല്‍  നടത്തുന്നതും  പതിവില്ലാത്തതാണ്.  ഒളിജീവിതത്തിനിടെ  ജീവിതമാര്‍ഗങ്ങള്‍  കണ്ടെത്താനുള്ള  തീവ്രശ്രമമായോ മാവോയിസ്റ്റ്  ഗ്രൂപ്പുകള്‍ക്കുള്ളില്‍  തന്നെയുള്ള ചേരിപ്പോരിനിടയില്‍  സംഭവിച്ച അപകടമായോ  വൈത്തിരി വെടിവെപ്പ്  വിലയിരുത്തപ്പെട്ടേക്കാം.

MORE IN KERALA
SHOW MORE