ബഹിരാകാശ ദൗത്യത്തിലും പങ്കാളിത്തം; അഭിമാനനേട്ടവുമായി കഞ്ചിക്കോട് ഐ.ടി.ഐ

palakka-dkanjikode
SHARE

ബഹിരാകാശരംഗത്തും അഭിമാനമാണ് പാലക്കാട് കഞ്ചിക്കോട് െഎടിെഎ. സ്പേസ് ഇലക്ട്രോണിക്സിെല സേവനങ്ങളാണ് സ്ഥാപനത്തെ മികവുറ്റതാക്കുന്നത്. സ്മാര്‍ട് വൈദ്യുതി മീറ്റര്‍ ഉള്‍പ്പെടെ വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങളും െഎടിെഎയില്‍ നിര്‍മിക്കുന്നു.

പൊതുമേഖലയിലെ രാജ്യത്തെ ആദ്യവ്യവസായ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ പാലക്കാട് കഞ്ചിക്കോട് യൂണിറ്റാണ് മികവിന്റെ പാതയിലുളളത്. രാജ്യത്തെ മറ്റ് അഞ്ച് യൂണിറ്റുകളേക്കാളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ഐഎസ്ആർഒ, വിഎസ്എസ്‌സി എന്നിവരുടെ ബഹിരാകാശ ദൗത്യത്തിലും െഎടിെഎയ്ക്ക് പങ്കുണ്ട്. ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുകയെന്നതാണ് ചുമതല. െഎടിെഎയിലെ സ്പേസ് ഇലക്ട്രോണിക്സ് ഫാബ്രിക്കേഷന്‍ വിഭാഗമാണ് കരാര്‍ നേടിയിരിക്കുന്നത്. 2012 ലാണ് ബഹിരാകാശ ഇല്ക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് െഎടിെഎ കടന്നത്. 

റൂപേകാര്‍ഡ്, ജിഎസ്എം സിംകാര്‍ഡ്‌, സ്മാര്‍ട് വൈദ്യുതി മീറ്റര്‍, ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ തുടങ്ങി വിവിധ ഉല്‍പാദനങ്ങളിലും സേവനത്തിലും കഞ്ചിക്കോട് െഎടിെഎ േനട്ടമുണ്ടാക്കുന്നു. കഴിഞ്ഞ 23 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം 45 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. ഇൗ സാമ്പത്തികവര്‍ഷം നൂറു കോടി രൂപയെങ്കിലും ലാഭം നേടുമെന്നാണ് പ്രതീക്ഷ.

MORE IN KERALA
SHOW MORE