സ്ത്രീ സമത്വം തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്ന്; തടയിടുന്നത് ആര്‍എസ്എസ്; പാ രഞ്ജിത്

pa-ranjith
SHARE

സ്ത്രീ സമത്വം തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്നാണെന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത് . ആചാരങ്ങളുടെ മറവുപിടിച്ച് സ്ത്രീ സമത്വത്തിന് തടയിടുകയെന്നതാണ് സ്വാതന്ത്ര്യപൂര്‍വ കാലം മുതലേ ആര്‍എസ്എസിന്‍റെ സമീപനമെന്നും പാ രഞ്ജിത് വിമര്‍ശിച്ചു. ശബരിമല യുവതി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പാ.രഞ്ജിത്.

കുടുംബത്തിന്‍റെ അധികാരശ്രേണി ഉടച്ചു വാര്‍ത്തു കൊണ്ടാവണം സ്ത്രീ സമത്വ ചര്‍ച്ചകള്‍ തുടങ്ങേണ്ടതെന്ന് പറഞ്ഞ  പാ. രഞ്ജിത് യുവതികള്‍ക്ക് ശബരിമല ദര്‍ശനം നിഷേധിക്കണമെന്ന് വാദിക്കുന്നവരെയും പരിഹസിച്ചു.

ആചാരങ്ങളുടെ പേരു പറഞ്ഞ്  സ്ത്രീകളെ തന്നെ ഉപയോഗിച്ച്  സ്ത്രീ സമത്വം ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും പാ.രഞ്ജിത് വിമര്‍ശിച്ചു. ആര്‍പ്പോ ആര്‍ത്തവം മാതൃകയില്‍ രാജ്യമെമ്പാടും കൂട്ടായ്മകള്‍ ഉയരണമെന്ന് ആഹ്വാനം ചെയ്ത പാ.രഞ്ജിത്തിനെ േകള്‍ക്കാന്‍ വിവിധ സാമൂഹ്യമേഖലകളില്‍ നിന്നുളള പ്രമുഖരും മറൈന്‍ ഡ്രൈവിലെത്തിയിരുന്നു.

MORE IN KERALA
SHOW MORE