നിറഞ്ഞൊഴുകി ഭാരതപ്പുഴ; നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

bharathappuzha-flood
SHARE

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മലപ്പുറം പൊന്നാനി ഈശ്വരമംഗലത്തെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മിക്ക വീടിന്റെയും ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. കുടിവെള്ളം പോലും കിട്ടാതെ ദുരിതമനുഭവിക്കുകയാണിവർ. 

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ഈശ്വരമംഗലത്തെ ആളുകളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കർമ്മ റോഡിനടിയിലെ ഓവുകളിലൂടെയെത്തുന്ന  വെള്ളമാണ് വീടിനു ചുറ്റും നിറയുന്നത്. മിക്ക വീടുകൾക്കുള്ളിലും വെള്ളം കയറി. ചുമരുകൾ  ക്ക് വിളലുണ്ടായി. ഭക്ഷണ സാധനങ്ങൾ നശിച്ചു

വീടുകൾക്കുള്ളിലേക്ക് വെള്ളമെത്താതിരിക്കാൻ ചാക്കുകെട്ടുകൾ കൊണ്ട് പ്രതിരോധം തീർത്തിരിക്കുകയാണ്. കേസുകളിൽ പിടിച്ചിടുന്ന വാഹനങ്ങളും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്.ഇവയിൽ നിന്നുള്ള ഇന്ധനം ഒഴുകി കുടിവെള്ള സ്രോതസുകൾ മലിനമായി. കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ.

വെള്ളക്കെട്ടായതിനാൽ കൊച്ചു കുട്ടികൾ ഉൾപ്പടെ രോഗ ഭീഷണിയിലാണ്. 

MORE IN KERALA
SHOW MORE