നഗരത്തിൽ ഇനി കാണാം മെട്രോ സൈക്കിളും

metro cycle
SHARE

കൊച്ചിയില്‍ ഇനിമുതല്‍ മെട്രോ ട്രെയിനുകള്‍ക്കൊപ്പം മെട്രോ സൈക്കിളുകളും. മെട്രോ റയില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് തുടക്കമായി. സൈക്കിള്‍ യാത്ര റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നൂറു മണിക്കൂര്‍ സൗജന്യ സവാരിയും നടത്താം 

കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം നേടാന്‍ മെട്രോ കമ്പനിയായ കെ.എം.ആര്‍.എല്‍ കണ്ടെത്തിയ പോംവഴിയാണിത്. മെട്രോയില്‍ വന്നിറങ്ങുന്ന ആര്‍ക്കും ഇനി മുതല്‍ കൊച്ചിയിലെ റോഡുകളിലൂടെ സൈക്കിള്‍ സവാരി നടത്താം. സൈക്കിള്‍ വാടകയ്ക്കെടുക്കാന്‍ മൊബൈല്‍ ഫോണിലൂടെ ആത്തീസ് സൈക്കിള്‍ ക്ലബില്‍ പേര് റജിസ്റ്റര്‍ ചെയ്താല്‍ മതി. എസ്എംഎസായി ലഭിക്കുന്ന കോഡ് ഉപയോഗിച്ച് സൈക്കിളിന്റെ പൂട്ട് തുറക്കാം. 

ഇടപ്പള്ളി മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള എട്ട് സ്റ്റേഷനുകളിലായി അന്‍പത് സൈക്കിളുകള്‍ ഒരുക്കിയിട്ടുണ്ട്. സവാരി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കിയാല്‍ മതി. ആത്തീസ് സൈക്കിള്‍ ക്ലബ്, സെന്‍റര്‍ ഫോര്‍ പബ്ലിക്ക് പോളിസി റിസര്‍ച്ച് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

MORE IN KERALA
SHOW MORE