സമരത്തെ ശക്തമായി നേരിടുമെന്ന് ആശുപത്രി മാനേജ്മെൻറ്

private-hospital
SHARE

അടുത്ത മാസം അഞ്ചു മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം ശക്തമായി നേരിടാൻ ആശുപത്രി മാനേജ്മെൻറുകൾ. സമരത്തെ നേരിടാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നഴ്സുമാരെ എത്തിക്കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.   

ചേർത്തല കെവിഎം ആശുപത്രി സമരം പരിഹരിക്കണമെന്നും സർക്കാർ ഉറപ്പു നൽകിയ മിനിമം വേതനം നടക്കണമെന്നും ആവശ്യപ്പെട്ടാണ് അടുത്ത മാസം അഞ്ചു മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ അനിശ്ചിതകാല സമരത്തിന് നഴ്സുമാരുടെ സംഘടനയായ യുഎൻഎ നോട്ടീസ് നൽകിയത്. എന്നാൽ യുഎൻഎയുടെ ആവശ്യങ്ങൾക്കു മുന്നിൽ വേഗത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജ്മെൻറുകളുടെ കൂട്ടായ്മയായ കെപിഎച്ച്എ. സമരത്തെ നേരിടാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നഴ്സുമാരെ ഇറക്കാനുളള തീരുമാനവും ഈ പശ്ചാത്തലത്തിലാണ്.

സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുന്ന കാര്യത്തിൽ അന്തിമവിജ്ഞാപം ഇറങ്ങിയിട്ടില്ലെന്നും, മാനേജ്മെൻറുകൾ ഉന്നയിച്ച ആശങ്കകൾ കൂടി കണക്കിലെടുത്തുളള അന്തിമവിജ്ഞാപനത്തിനു േശഷമേ ഇത് നടപ്പാക്കാനാകൂ എന്നും കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗം നിലപാടെടുത്തു. നഴ്്സുമാരും ആശുപത്രി മാനേജ്മെൻറുകളും നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ  പ്രശ്നത്തിലെ സർക്കാർ നിലപാടാകും ഇനി നിർണായകമാവുക.

MORE IN KERALA
SHOW MORE