എം.ജി സർവകലാശാലയിൽ ഭരണപ്രതിസന്ധി

mg-university
SHARE

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്  വൈസ് ചാന്‍സലറെ മാറ്റിയതോടെ എം.ജി.സര്‍വകലാശാല  ഭരണ പ്രതിസന്ധിയിലേക്ക്.  യുജിസി നിയമപ്രകാരം വൈസ് ചാന്‍സലര്‍ മാറുന്നതോടെ പ്രോ വൈസ് ചാന്‍സലര്‍ക്കും അധികാരമില്ലാതാവുകയാണ്. ഈ സാഹചര്യത്തില്‍  പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലാകുമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പങ്കുവയ്ക്കുന്ന ആശങ്ക.  

മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡോ. ബാബു സെബാസ്റ്റ്യനെ ഹൈക്കോടതി എം.ജി. വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്.  ഇതിനെതിര നിയമനടപടികളുമായി പോകാനാണ് ഡോ. ബാബുസെബാസ്റ്റ്യന്‍റെ നീക്കമെങ്കിലും കാലതമാസം നേരിട്ടേക്കും. മാത്രമല്ല 2010ലെ യുജിസിയുടെ നിയമപ്രകാരം വൈസ് ചാന്‍സലര്‍ക്ക് അധികാരം നഷ്ടപ്പെട്ടാല്‍ ഫലത്തില്‍ പ്രോ വൈസ് ചാന്‍സലറും ആ സ്ഥാനത്തു നിന്ന് പുറത്താകും .കഴിഞ്ഞ തവണ ഡോ. എ.വി ജോര്‍ജിന് പദവി നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ അന്നത്തെ പിവിസിയായിരുന്ന ഡോ. ഷീനാ ഷുക്കൂറിന് സ്ഥാനം നഷ്ടമായില്ലെന്ന് മാത്രമല്ല വി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു. അന്ന്  ഒാര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ യുജിസി നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ 2016ല്‍ യുജിസി ഈ നിയമം കര്‍ക്കശമാക്കി. ഫലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനമാകും പ്രധാനം.  ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യ വാരവുമായി തുടങ്ങുന്ന ബിരുദ ബിരുദാന്ദ  പരീക്ഷകള്‍ ഉള്‍പ്പെടയുള്ളവയുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല മാര്‍ച്ച് 31ന് മുമ്പായി വരുംവര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ യുജിസിയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.  ഇതിന് ചുമതലപ്പെട്ട കമ്മറ്റികളുെട അധ്യക്ഷനും വൈസ് ചാന്‍സലറാണ്.

സര്‍വകലാശാല നേരിടുന്ന ഭരണപ്രതിസന്ധി മറികടക്കാന്‍ ഗവര്‍ണര്‍ നിയോപദേശം തേടുമെന്നാണ് സൂചന. കോടതി വിധിയ്ക്കെതിരെ സര്‍വകലാശാല അപ്പീല്‍ പോകുന്ന സാഹചര്യത്തില്‍ അതുകൂടി പരിഗണച്ചാവും ചാന്‍സലറുടെ  തീരുമാനം എന്നാണറിയുന്നത്

MORE IN KERALA
SHOW MORE