സ്റ്റില്‍ സ്റ്റാന്‍ഡിംഗ് ജേതാവായി ശ്രീറാം

sreeram-venkitaraman
SHARE

മഴവില്‍ മനോരമ സ്റ്റില്‍ സ്റ്റാന്‍ഡിംഗ് റിയാലിറ്റി ഷോയില്‍ വിജയിയായി ശ്രീറാം വെങ്കിടരാമന്‍ . പത്തു ലക്ഷം രൂപയാണ് സമ്മാനം. ശ്രീറാം ആദ്യമായി പങ്കെടുത്ത ക്വിസ് പരിപാടിയാണ് സ്റ്റില്‍ സ്റ്റാന്‍ഡിംഗ്. 

മല്‍സരവേദിയുടെ അന്തിമ പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ നിന്ന പത്തു മല്‍സരാര്‍ഥികളേയും നിഷ്പ്രഭരാക്കിയാണ് ട്രാപ് ഡോറില്‍ ശ്രീറാം വിജയം സ്വന്തമാക്കിയത്. െഎഎഎസ് എന്ന സ്വപ്നവും പ്രവര്‍ത്തനമേഖലയിലെ വെല്ലുവിളികളും നേരിട്ട അതേ ആത്മവിശ്വാസത്തോടെയാണ് ശ്രീറാം ചോദ്യങ്ങളേയും സമീപിച്ചത്. തന്റെ ഇഷ്ടങ്ങള്‍, വിജയരഹസ്യം, യാത്രകള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയവയും വേദിയില്‍  പങ്കുവച്ചു. 

മൂന്നാര്‍ ഭൂമി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളിലെ ശ്രീറാമിന്റെ നിലപാട് ഏറെ ജനശ്രദ്ധ നേടിയിരുന്നു. നിലവില്‍ സംസ്ഥാന എംപ്ലോയിമെന്റ് ആന്‍റ് ട്രെയിനിംഗ് ഡയറക്ടറാണ് ശ്രീറാം.

MORE IN KERALA
SHOW MORE