സർക്കാരിനെതിരെ പ്രതിഷേധവുമായി പെൻഷൻകാർ

ksrtc-pension
SHARE

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍, സംസ്ഥാനതല‌ ഉദ്ഘാടനം നടത്തി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിെര പെന്‍ഷന്‍കാര്‍. 15 പേര്‍ ആത്മഹത്യ ചെയ്തിട്ടും മിണ്ടാതിരുന്ന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുന്നത് എന്തുനേട്ടത്തിന്റ പേരിലാണെന്നാണ് പെന്‍ഷന്‍കാരുടെ ചോദ്യം.

ചൊവ്വാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലാണ്  പ്രാഥമിക സഹകരണസംഘങ്ങളിലൂടെയുള്ള പെന്‍ഷന്‍കുടിശിക വിതരണത്തിന്റ സംസ്ഥാനതല ഉദ്ഘാടനം. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും ഗതാഗതമന്ത്രിയുമാണ് മുഖ്യാതിഥികള്‍. എന്നാല്‍ രണ്ടുവര്‍ഷത്തോളമായി മഴയും വെയിലുമേറ്റ് സമരം ചെയ്തിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാരിന് ഉദ്ഘാടനമാമാങ്കം നടത്താന്‍ എന്ത് അവകാശമെന്നാണ് പെന്‍ഷന്‍കാരുടെ ചോദ്യം 

പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ നരകിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും മിണ്ടാതിരുന്ന സര്‍ക്കാര്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നത് കണ്ടപ്പോള്‍ മാത്രമാണ് പ്രശ്നത്തില്‍ ഇടപെട്ടതെന്നും പെന്‍ഷന്‍കാര്‍ പറയുന്നു.  അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശികയാണ് വിതരണം ചെയ്യുന്നത്. 28 ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം

MORE IN KERALA
SHOW MORE