മുത്തങ്ങ സമരത്തിൻറെ പതിനഞ്ചാം വാർഷികം ഇന്ന്

muthanga-strike
SHARE

മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികം ഇന്ന്. 2013 ഫെബ്രുവരി 19 നായിരുന്നു വനഭൂമി കയ്യേറി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെയുള്ള പൊലീസ് വെടിവെപ്പ്. കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമരത്തിന് പ്രായം ഒന്നരപതിറ്റാണ്ടായെങ്കിലും ഭൂമിക്കു വേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടം പലയിടത്തും ഇന്നും തുടരുകയാണ്.

എന്നാല്‍ സമരം ചെയ്തവര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയ വാഗ്ദാനങ്ങളൊന്നും പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. കുടിയിറക്കപ്പെട്ട എല്ലാവര്‍ക്കും  ഭൂമി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ ഇരുന്നൂറ്റിയമ്പതോളം പേരെ വെച്ചാണ് ബത്തേരിയില്‍ പട്ടയമേള നടത്തിയത്.  ഇതുവരേക്കും കൈവശാവകാശ രേഖ നല്‍കിയത് 142 പേര്‍ക്ക്. ഇതില്‍ പലര്‍ക്കും നിശ്ചയിച്ച ഭൂമി ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടില്ല.  മറ്റ് ചിലര്‍ക്ക് താമസിക്കാന്‍ പറ്റാത്ത ഇടങ്ങളാണ് ലഭിച്ചതെന്നും ആക്ഷേപമുണ്ട്.

മുത്തങ്ങ സമരക്കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിരന്തരം കോടതികള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് പ്രതിപ്പട്ടികയിലുള്ളവര്‍. പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പോലും നടന്നിട്ടില്ല.  സാക്ഷിവിസ്താരം നാളെ കല്‍പറ്റ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ആദിവാസികളുടെ മേല്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ടു എന്ന ആക്ഷേപവും തുടരുന്നു.

MORE IN KERALA
SHOW MORE