തര്‍ക്കത്തില്‍കുരുങ്ങി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുന്നു

red cross 1
SHARE

റെഡ്ക്രോസ്, സര്‍ക്കാര്‍ തര്‍ക്കത്തില്‍കുരുങ്ങി വിദ്യാര്‍ഥികള്‍ക്ക് 10 മാര്‍ക്ക് നഷ്ടപ്പെടുന്നു. ജൂനിയര്‍ റെഡ് ക്രോസിലെ അംഗങ്ങള്‍ക്കുള്ള പരീക്ഷ നടത്താത്തതോടെ എസ്.എസ്.എല്‍.സിക്ക് ലഭിക്കേണ്ട ഗ്രേസ് മര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും. റെഡ് ക്രോസ് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെയാണ് പരീക്ഷ നടത്തിപ്പ് അവതാളത്തിലായത്. .  

എട്ടാം ക്ളാസ് മുതലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ള കുട്ടികളെ സ്കൂളുകളിലെ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ സജീവ അംഗങ്ങളാക്കുക. എട്ടാംക്ളാസിലെ എ ലെവല്‍ പരീക്ഷയും ഒന്‍പതാം ക്്ളാസിലെ ബിലെവല്‍ പരീക്ഷയും പാസാകുന്നവര്‍ക്കേ പത്താം ക്ളാസില്‍ റെഡ്ക്രോസ് നടത്തുന്ന സി ലെവല്‍ പരീക്ഷ എഴുതാനാവൂ. ഇത് ജയിക്കുന്നവര്‍ക്ക് ഗ്രേസ്മാര്‍ക്കയി പത്ത് മാര്‍ക്ക് ലഭിക്കും. ഇത്തവണ ഈ പരീക്ഷക്കായി രണ്ട് തവണ തീയതി തീരുമാനിച്ചെങ്കിലും , മാറ്റിവെച്ചു. സര്‍ക്കാരും റെഡ്ക്രോസ് സൊസൈറ്റിയുമായുള്ള തര്‍ക്കമാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം . കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് സര്‍ക്കാര്‍ ഭരണസമിതിയെ പിരിച്ചുവിട്ടു. ഭരണസമിതി കോടതില്‍പോയി. സ്്കൂളുകളിലെ പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെ ഇതോടെ നിയമക്കുരുക്കിലായി. കുട്ടികള്‍ക്ക് ന്യായമായി കിട്ടേണ്ട 10 മാര്‍ക്കാണ് ഇങ്ങനെ ഇല്ലാതെയാവുന്നത്. 

സ്കൂളുകളില്‍ നിന്ന് ഗ്രേസ്മാര്‍ക്ക് അപ്്്ലോഡ് ചെയ്യേണ്ട സമയമായെന്ന് പ്രധാന അധ്യാപകരെ പരീക്ഷാഭവന്‍ അറിയിച്ചുകഴിഞ്ഞു. ഹയര്‍സെക്കഡറി പ്രവേശനത്തിന് ഒരോമാര്‍ക്കിനും പ്രാധാന്യം ഉള്ളപ്പോഴാണ്, മൂന്നുവര്‍ഷം റെഡ്ക്രോസില്‍പ്രവര്‍ത്തിച്ച കുട്ടികള്‍ക്ക് ന്യായമായി കിട്ടേണ്ട  മാര്‍ക്ക് നഷ്ടപ്പെടാന്‍ വഴിയൊരുങ്ങുന്നത്. 

MORE IN KERALA
SHOW MORE