മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയിൽ

fishing-sectors
SHARE

 മൽസ്യബന്ധന ബോട്ടുകളുടെ അനിശ്ചിതകാല സമരം മൽസ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ബോട്ടുകളിൽ നിന്നുള്ള മീൻ കിട്ടാത്തതു കൊണ്ട് മീൻകച്ചവടക്കാരാണ് ബുദ്ധിമുട്ടിലായത്.   ലഭ്യതകുറഞ്ഞതോടെ വിലയും കൂടുകയാണ്.

ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ബോട്ടുടമകൾ നടത്തുന്ന സമരം വിപണിയിൽ പ്രകടമായി തുടങ്ങി. മീൻ വിറ്റ് ജീവിക്കുന്ന കച്ചവടക്കാരാണ് സമരത്തിൽ വലയുന്നത് .വള്ളങ്ങളിലെ  മീനിനേ മാത്രം ആശ്രയിക്കേണ്ടിവന്നതോടെ ഉയർന്ന വിലയ്ക്ക് മീൻ വാങ്ങേണ്ട അവസ്ഥയിലാണ് കച്ചവടക്കാർ 

50 രൂപയ്ക്ക് 16 മത്തി കിട്ടിയിരുന്നെങ്കിൽ കൊല്ലത്ത‌് ഇന്ന് ഒരു മത്തിക്ക് 6 രൂപയായി. ഏറ്റവും ആവശ്യക്കാരുള്ള അയലയും  കിളിമീനും ചന്തകളില്ല. സമരം മൂന്നാം ദിവസമായതിൽ കച്ചവടക്കാർ ആശങ്കയിലാണ് 

MORE IN KERALA
SHOW MORE