മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കാതെ പണിമുടക്ക് തീരില്ലെന്ന് മല്‍സ്യബന്ധന ബോട്ട്‌ ഉടമകള്‍

fishing-boat-strike-t
SHARE

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്  വിളിക്കാതെ മല്‍സ്യബന്ധന ബോട്ടുകള്‍ നടത്തുന്ന പണിമുടക്ക് തീരില്ലെന്ന്  ഉടമകള്‍ . സമരം ചെയ്യുന്ന ബോട്ടുടുടമകളും തൊഴിലാളികളും അടുത്ത  വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും . ഇന്ധനവില  കുറയ്ക്കുക, ഡീസൽ സബ്സിഡി യന്ത്രവൽകൃത ബോട്ടുകള്ക്കും വള്ളങ്ങള്ക്കും നൽകുക എന്നീ ആവശ്യങ്ങളാണ്  ബോട്ടുടമകള് ഉന്നയിക്കുന്നത്

ഇന്നത്തെ നിലയില്‍ ഇനി മല്‍സ്യബന്ധനം സാധ്യമല്ലെന്നാണ് ഉടമകളുടെ നിലപാട് . ചെറുമീന്‍ പിടിക്കുന്നെന്ന പേരില്‍ പോലും ഇഷ്ടമുള്ള പിഴയാണ് മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഈടാക്കുന്നത് . തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും ഇല്ലായ്മ ചെയ്യുന്ന രീതിയിലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്. 69 രൂപ പിന്നിട്ട് ഡിസല്‍ വില കുതിക്കുകയാണ് . ഇത് യന്ത്രവല്‍കൃത മല്‍സ്യബന്ധനം തന്നെ അസാധ്യമാക്കിയെന്നും യോഗം വിലയിരുത്തി ‍. ഈ സാഹചര്യത്തില്‍ പണിമുടക്കല്ലത്തെ മറ്റ് മാര്‍ഗമില്ലെന്നാണ് ഉടമകളുടെ നിലപാട് 

ബോട്ടുകള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ചെറായിയില്‍ നടന്ന ആക്രമസംഭവങ്ങളെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു . മുന്നുദിവസം പിന്നിടുന്ന പണിമുടക്കിനെ തുടര്‍ന്ന് 3800ഒാളം ബോട്ടുകളാണ് സംസ്ഥാനത്തുടനീളം മല്‍സ്യബന്ധനം നിര്‍ത്തിയത് 

MORE IN KERALA
SHOW MORE