നാലിലധികം തവണ കാർ കരണം മറിഞ്ഞു, സുനിലിനു ഇതു രണ്ടാം ജൻമം

accident-sunil
SHARE

ഇത്രയും വലിയ അപകടമായിട്ടും ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്നു വിശ്വസിക്കാൻ ആർ. സുനിൽകുമാരൻ നായർക്കു ഇനിയും സാധിച്ചിട്ടില്ല. ആ വിധത്തിലായിരുന്നു കാർ കരണം മറിഞ്ഞത്. റോഡിനരികത്തെ 11 കെ.വി വൈദ്യുതി തൂണും തകർത്ത് നാലിലധികം തവണ കരണം മറിഞ്ഞ കാർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. 

ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. പത്തനാപുരം പെരുമ്പുഴ ക്ഷേത്രത്തിലെ ഭജന കഴിഞ്ഞ് വീട്ടിലേക്കു കാറിൽ വരികയായിരുന്നു സബ് റജിസ്ട്രാർ ഓഫിസ് സൂപ്രണ്ട് കുണ്ടയം ഈട്ടിക്കാല പുത്തൻപുരയിൽ വീട്ടിൽ ആർ.സുനിൽകുമാരൻ നായർ. തലവൂർ കുര ജംക്ഷനു സമീപമെത്തിയപ്പോഴായിരുന്നു കാറിന്റെ നിയന്ത്രണം നഷ്ടമായത്. കണ്ടു നിന്നവരെല്ലാം ഭയന്നു നിലവിളിച്ചു. എന്നാൽ എല്ലാവരേയും അമ്പരപ്പിച്ച് സുനിൽ കാറിന്റെ ചില്ല് തകർത്ത് പുറത്തിറങ്ങി. സുനിലും കണ്ടു നിന്നവർക്കും ആശ്വാസവും അമ്പരപ്പും. 

അപകടത്തെത്തുടർന്ന് പാതയിൽ അൽപനേരം ഗതാഗത തടസമുണ്ടായി. ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 

MORE IN KERALA
SHOW MORE