വിനോദ സഞ്ചാരികള്‍ക്കായി കെ.ടി.ഡി.സി ബസ് സര്‍വീസ് തുടങ്ങി

ktdc-bus
SHARE

വിനോദ സഞ്ചാരികള്‍ക്കായി കെ.ടി.ഡി.സി  ബസ് സര്‍വീസ് തുടങ്ങി. തിരുവനന്തപുരം, കൊച്ചി, പൊന്‍മുടി യാത്രക്കായാണ് മൂന്ന് ആംഡംബര ബസുകള്‍ വാങ്ങിയത്. ബസിന്റെ ആദ്യയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മന്ത്രിയെയും കൂട്ടരെയും കൊണ്ട് തിരുവനന്തപുരം ചുറ്റിക്കറങ്ങിയാണ് കെ.ടി.ഡി.സിയുടെ ടൂറിസ്റ്റ് ബസുകള്‍ യാത്ര തുടങ്ങിയത്. വരും ദിവസങ്ങളില്‍ കെ.ടി.ഡി.സിയുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ആഡംബര ബസില്‍ വിനോദയാത്ര പോവാം. രണ്ട് ബസ് തിരുവനന്തപുരത്തും ഒന്ന് കൊച്ചിയിലുമുണ്ടാവും. 

തിരുവനന്തപുരത്തെ വിവിധ ടൂറിസം സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ 899 രൂപയാണ്. കന്യാകുമാരി വരെ പോകണമെങ്കില്‍ 1500 രൂപയാകും. പെന്‍മുടിയില്‍ പോയാല്‍ കെ.ടി.ഡി.സി ഹോട്ടലില്‍ താമസസൗകര്യവുമുണ്ട്. യാത്രാചെലവ് 2655 രൂപയാവും. ബോള്‍ഗാട്ടി പാലസ്, മട്ടാഞ്ചേരി, ഫോര്‍ട് കൊച്ചി, ചെറായി ബീച്ച് എന്നിവയടങ്ങുന്നതാണ് 1000 രൂപ ഈടാക്കുന്ന കൊച്ചി പാക്കേജ്. യാത്രക്കൊപ്പം ഗൈഡുകളുടെ സഹായവുമുണ്ടാവും.

MORE IN KERALA
SHOW MORE