ബിനോയ് വിശ്വം: യച്ചൂരിക്കും കോണ്‍ഗ്രസിനും തുണ; കോടിയേരിക്ക് തിരുത്ത്

cpi-cpm
SHARE

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ പിന്തുണച്ച് സി.പി.ഐ. ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. സോഷ്യലിസ്റ്റ് രാജ്യമെന്നുകരുതി ചൈനയോടും ഉത്തരകൊറിയെയോടും അമിതമായ വിധേയത്വം പാടില്ലെന്നും ബിനോയ് വിശ്വം ഡല്‍ഹിയില്‍ മനോരമന്യൂസിനോട് പറഞ്ഞു. ഇടതുപാര്‍ട്ടികളുടെ ദേശീയഏകോപനം ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു.

ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന നിലപാട് ദോഷം ചെയ്യും. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പൊതുവായ തന്ത്രം സി.പി.ഐക്കില്ല. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് അടവുനയം മാറുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ചൈനയെ പിന്തുണച്ച കൊടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തെറ്റ്. സോഷ്യലിസ്റ്റ് രാജ്യങ്ങളാണെന്ന് കരുതി ആരോടും അന്ധമായ വിധേയത്വം പാടില്ല. ഇന്ത്യന്‍ മോ‍ഡലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുടരേണ്ടത്. മാണിയെ കൂട്ടുപിടിച്ച് സി.പി.ഐയെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട. അത്തരക്കാര്‍ പുലര്‍ത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല. മൂന്നുമുന്നണിയിലും കാലുവെയ്ക്കുന്ന മാണിയെ അകറ്റി നിര്‍ത്തണം. 

മുഖ്യശത്രുവിനെ നിശ്ചയിക്കുന്നതില്‍ പരാജയപ്പെടാന്‍ പാടില്ലെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ആരെയും കുറ്റം പറയുന്നില്ലെന്നും കാനം വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE