'ബി.ജെ.പിയെ നേരിടാന്‍ ഭിക്ഷാംദേഹികളുടെ ആവശ്യമില്ല' മാണിയെ ഉന്നമിട്ട് പന്ന്യന്‍

panniyan
SHARE

ബി.ജെ.പിയെ നേരിടാന്‍ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്ക് സി.പി.ഐ. മുന്‍കൈ എടുക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ഇക്കാര്യത്തില്‍ ഇത്ര ചര്‍ച്ച ചെയ്യേണ്ട കാര്യമെന്താണന്ന് മനസിലാകുന്നില്ലെന്ന് സി.പി.എമ്മിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച പന്ന്യന്‍ രവീന്ദ്രന്‍ കേരളത്തില്‍ ബി.ജെ.പിയെ നേരിടാന്‍ ഇടതുമുന്നണിക്ക് ഭിക്ഷാംദേഹികളെ ആവശ്യമില്ലെന്നും തുറന്നടിച്ചു. സി.പി.ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു സിപിഎമ്മിനും കെ.എം മാണിക്കും പന്ന്യന്‍ രവീന്ദ്രന്റെ പരോക്ഷ വിമര്‍ശനങ്ങള്‍. 

പതിവ് ശൈലിയിലായിരുന്നു സി.പി.എമ്മിനെതിരെയും കെ.എം. മാണിക്കെതിരെയുമുള്ള പന്ന്യന്‍ രവീന്ദ്രന്‍റെ വിമര്‍ശനങ്ങള്‍. ചരിത്രം ഓര്‍്മ്മിപ്പിച്ച് സി.പി.എമ്മിനുള്ള പരോക്ഷ വിമര്‍ശനം. ബി.ജെ.പിയെ നേരിടാന്‍ മതേതര പാര്‍ട്ടികളുടെ വിശാല കൂട്ട് കെട്ട് വേണം. കേരളത്തില്‍ പക്ഷേ കോണ്‍ഗ്രസുമായി ഒരു സംഖ്യവുമില്ല. ഈ സംഖ്യത്തിന് ഒരൂപാട് ചര്‍ച്ചയുടെ ആവശ്യം പോലുമില്ല. കളങ്കിതരെ മുന്നണിയില്‍ വേണ്ട. ചിലര്‍ കടുത്ത നിരാശ മൂലം എന്തെക്കെയോ പുലമ്പുകയാണെന്നായിരുന്നു മാണിയെ ഉന്നം വച്ചുള്ള പരിഹാസം. 

പി.കെ. വാസുദേവന്‍ നായന്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് രൂപീകരിച്ച ഇടതുമുന്നണി ശക്തിപെടുത്താനാണ് പരസ്യമായ വിമര്‍ശനങ്ങള്‍. ഇതു കേട്ട് സി.പി.ഐ മുന്നണി വിടുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE