ഭരണപാളിച്ചകള്‍ തള്ളി നയപ്രഖ്യാപനം; സംഘപരിവാറിന് കൂരമ്പ്: സഭയില്‍ നടന്നത്

assembly-1
SHARE

ക്രമസമാധാനനിലയെക്കുറിച്ചും ഭരണത്തിലെ പാളിച്ചകളെക്കുറിച്ചും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപനം. കഴിഞ്ഞ ഇരുപതുമാസം കൊണ്ട് കേരളത്തിന് മിക്കമേഖലകളിലും മികച്ച പ്രതിച്ഛായ നേടിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ജസ്റ്റിസ് പി.സദാശിവം നയപ്രഖ്യാപനത്തില്‍ അവകാശപ്പെട്ടു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ സംഘടിതമായി നടത്തിയ ശ്രമങ്ങള്‍ക്കിടയിലാണ് ഈ നേട്ടങ്ങള്‍ എന്ന് സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു. ക്രമസമാധാനനിലയെക്കുറിച്ച് ദേശീയതലത്തില്‍ ഒരുമാസത്തെ കുപ്രചരണം നടന്നു. സാമൂഹികവികസനത്തില്‍ കേരളത്തിന്റെ നേട്ടങ്ങളെ തമസ്കരിക്കാനും ഇതരസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്താനും വരെ ശ്രമമുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സന്തുലിതവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണസ്തംഭനവും ക്രമസാധാനത്തകര്‍ച്ചയും ഉന്നയിച്ച് നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.   നയപ്രഖ്യാപനശേഷം പ്രതിപക്ഷത്തെ കേള്‍ക്കാമെന്ന് ഗവര്‍ണര്‍  വ്യക്തമാക്കി. 

ഓഖി ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് നയപ്രഖ്യാപനം. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടേണ്ടതിന്റേയും ഇരുസര്‍ക്കാരുകളുടേയും സംവിധാനങ്ങള്‍ ആധുനീകരിക്കേണ്ടതിന്റേയും ആവശ്യകത തെളിയിക്കുന്നതാണ് ഓഖ് ദുരന്തം. ദുരന്തത്തിനിരയായവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.

പൊതുവിദ്യാഭ്യാസം,പി.ഡി.എസ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കും. അണ്‍എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും. മഞ്ചേരി, കൊല്ലം മെഡിക്കല്‍ കോളജുകളില്‍ കാര്‍ഡിയാക് കേന്ദ്രങ്ങള്‍ തുടങ്ങും. കണ്ണൂരില്‍ ഒഫ്താല്‍മിക് - ഇഎന്‍ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കും.  

ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലേും അഴിമതി ഒഴിവാക്കും. ഇതിന് സാങ്കേതികവിദ്യ ഉപയോഗിക്കും, വികസനനേട്ടങ്ങള്‍ ഓരോ പൗരനും ലഭിക്കും.

  നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

 സന്തുലിത വികസനത്തിന് ഊന്നൽ; വികസന നേട്ടങ്ങൾ ഓരോ പൗരനും ലഭിക്കണം. മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിൽ കാർഡിയാക് കേന്ദ്രങ്ങള്‍ . കണ്ണൂരിൽ ഒഫ്താൽമിക് ഇഎൻടി, സൂപ്പർ സ്പെഷൽറ്റി ആശുപത്രി .ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലെയും അഴിമതി ഒഴിവാക്കും . പൊതുവിദ്യാഭ്യാസം, പിഡിഎസ്, ആരോഗ്യമേഖലകളിൽ നിക്ഷേപം വർധിപ്പിക്കും . കൃഷി, ടൂറിസം, പ്രവാസികളുടെ നിക്ഷേപം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ; നെല്ല്, റബർ, തെങ്ങ് തുടങ്ങിയവയോട് മികച്ച പരിഗണനയാണു സർക്കാരിനുള്ളത്. എല്ലാ മേഖലയിലും ഉൽപാദനം വർധിപ്പിക്കാനാണു സർക്കാർ തീരുമാനം.  പച്ചക്കറി ഉൽപാദനത്തിൽ സംഭരണത്തിലും വിപണിയിലെത്തിക്കുന്നതിലും വിതരണത്തിലുമുൾപ്പെടെ സഹായിക്കും

  പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഹരിതകര്‍മ യൂണിറ്റുകൾ രൂപീകരിക്കും.   20 മാസത്തെ ഭരണത്തിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ശ്രമിച്ചു.   കേന്ദ്രസഹായം അർഹരായവർക്ക് കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും.   ലോകത്തെ ഏറ്റവും മികച്ച സാങ്കേതികത സ്വന്തമാക്കി മുന്നേറേണ്ടതുണ്ട്.   പ്രമേഹ ചികിത്സയ്ക്കുൾപ്പെടെ പ്രത്യേക പരിഗണന; കാൻസർ ചികിത്സയ്ക്കും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും . ആയുർവേദ മേഖലയിൽ കോഴിക്കോട് കുട്ടികൾക്കായി പ്രത്യേക പരിഗണന കേന്ദ്രം

  സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും . പൊലീസിൽ വനിതകളുടെ സാന്നിധ്യം കൂട്ടപം . തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും രണ്ടു പ്രത്യേക വിഭാഗങ്ങൾ . ഫൊറൻസിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും. അൺ എയിഡഡ് സ്കൂള്‍ അധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കു

  ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നല്‍കും.   ഓഖി: മുന്നറിയിപ്പു ലഭിച്ചയുടനെ പ്രതികരിച്ചു. എന്നാൽ കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം എല്ലാം തകിടം മറിച്ചു . ഓഖി ദുരന്തത്തിൽ നിന്നു പാഠമുൾക്കൊള്ളും; ദുരന്തനിവാരണ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും.   സാങ്കേതികതയുടെ സഹായം ഇത്തരം പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ചേർന്നു നിന്നു പ്രവർത്തിക്കും.  കേരള മോഡൽ വികസനത്തിൽ മാറ്റം വരും; ആഗോളതാപനവും മലിനീകരണ പ്രശ്നവുമെല്ലാം പരിഗണിച്ചായിരിക്കും മാറ്റങ്ങൾ

  തൊഴിലുകൾ പലതും പരമ്പരാഗത രീതികളിൽ നിന്ന് പുതിയതിലേക്കു മാറുന്നു; ഒട്ടേറെ തൊഴിലുകൾ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങൾ തുറക്കും. ഈ സാഹചര്യത്തിൽ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം . ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, റോബട്ടിക്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന

അതിനിടെ, ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവർത്തനത്തിലും സർക്കാർ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി സഭയിൽ പ്രതിഷേധമറിയിക്കാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കായൽ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും പ്രതിപക്ഷം ആയുധമാക്കും. സഭയിലെ സമീപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ രാവിലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. കണ്ണൂരിലെ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവർണറുടെ പ്രസ്താവനയും പ്രതിപക്ഷം ആയുധമാക്കിയേക്കും.

മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ എന്നിവർക്കു ചരമോപചാരം അർപ്പിക്കാനായാണു സഭ ചൊവ്വാഴ്ച ചേരുന്നത്. 25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച. ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും. 

MORE IN BREAKING NEWS
SHOW MORE