ഇത് പ്രണയസാഫല്യം...ഭാവന വിവാഹിതയായി

bhavana-1
SHARE

തിരുവമ്പാടി കൃഷ്ണനെ സാക്ഷിയാക്കി നടി ഭാവനയ്ക്ക് താലിമംഗലം. തൃശൂർ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയിൽ നടന്ന ലളിതമായ ചടങ്ങിൽ കന്നട നിർമാതാവ് നവീൻ ഭാവനയ്ക്ക് താലി ചാർത്തി. ക്ഷേത്രത്തിലെ താലികെട്ടിനു ശേഷം നഗരത്തിലെ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിവാഹ ചടങ്ങിൽ മഞ്ജുവാര്യരടക്കം ചലച്ചിത്ര രംഗത്തെ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളുമെത്തി. 

ഇരുവരും അമ്പലമുറ്റത്തേക്ക് കാറിൽ വന്നിറങ്ങുന്ന ഷോട്ട് തിരുവമ്പാടി ക്ഷേത്ര സന്നിധിയിൽ കല്യാണം കൂടാനെത്തിയവർക്കിടയിലേക്ക് ആദ്യം വന്നിറങ്ങിയത് നവവരൻ. പിന്നാലെ കല്യാണപ്പട്ടുടുത്ത് ഭാവനയുമെത്തി. ചുറ്റമ്പലത്തിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ ഇരുവരും നാലമ്പലത്തിലേക്ക്. തൊഴുതിറങ്ങിയ വധൂവരൻമാർ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമായി. നിലവിളക്കിനു വലം വച്ച് വധൂവരൻമാർ ജവഹർലാൽ നെഹ്റു കൺവെൻഷൻ സെന്ററിലെ വിവാഹവേദിയിലേക്ക്. കൺവെൻഷൻ സെന്ററിലെ ചടങ്ങുകൾക്ക് സാക്ഷിയാകാൻ മഞ്ജു വാര്യരും, രമ്യ നമ്പീശനും,ഭാമയും, മിയയും, സയനോരയും ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളുമെത്തി. എത്തിയവരോടെല്ലാം ഒറ്റവാചകത്തിൽ സ്നേഹമറിയിച്ചു കല്യാണപ്പെണ്ണ്. 

MORE IN BREAKING NEWS
SHOW MORE