ചെലവുചുരുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ധനമന്ത്രി

thomas-isaac
SHARE

വരവും ചെലവും പൊരുത്തപ്പെടുത്താനുള്ള ശ്രമമാകും ഇത്തവണ സംസ്ഥാന ബജറ്റില്‍. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചെലവുചുരുക്കാതെയും വരുമാനം വര്‍ധിപ്പിക്കാതെയും സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. ചരക്കുസേവനനികുതി കണക്കുകൂട്ടലുകള്‍ തെറ്റിച്ചതുമാത്രമല്ല പ്രതിസന്ധിക്ക് കാരണം. 

2016ലെ ധനമന്ത്രിയുടെ പ്രതീക്ഷ പാഴായി. ഈ സാമ്പത്തിക വര്‍ഷം നേടാനായത് വെറും 11 ശതമാനം മാത്രം വളര്‍ച്ച. കഴിഞ്ഞസാമ്പത്തികവര്‍ഷം 10ശതമാനവും. നികുതികുടിശിക പിരിച്ചെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ജി.എസ്.ടി മാത്രമല്ല വില്ലന്‍. ഡീസല്‍ നികുതിയില്‍ നാമമാത്രമാണ് വളര്‍ച്ച. ജൂലൈയില്‍ പൂജ്യവും നവംബറില്‍ രണ്ടുശതമാനവും. ചെലവാണെങ്കില്‍ 18 ശതമാനം വരെ ഉയര്‍ന്നു. 2013-14ല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 29525 കോടി ചെലവാക്കിയ സ്ഥാനത്ത് ഈ സാമ്പത്തികവര്‍ഷം വേണ്ടത് 50529 കോടിരൂപയാണ്. 

കേന്ദ്രം വായ്പ തടഞ്ഞത് കാരണം മൂന്നുമാസം ട്രഷറിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതോടെ ഇനി വരുമാനം കൂട്ടാതെ രക്ഷയില്ല. എങ്ങനെ കൂട്ടും? വിദേശമദ്യത്തിന് 130 ശതമാനം നികുതി ഇപ്പോള്‍ തന്നെയുണ്ട്. പെട്രോള്‍, ഡീസല്‍ വാറ്റ് നികുതി കൂട്ടിയാല്‍ ജനരോഷമുയരും. റജിസ്ട്രേഷന്‍ നിരക്ക്കൂട്ടിയാല്‍ ഭൂവിനിമയം നിലയ്ക്കും. നികുതിയേതര വരുമാനം കൂട്ടുകയാണ് മാര്‍ഗം. വിവിധ ഫീസുകളും പാട്ടത്തുകയും പിഴയും റോയല്‍റ്റിയുമൊക്കെയാണ് ധനമന്ത്രിയുടെ കണ്ണില്‍. 

MORE IN KERALA
SHOW MORE