രാഷ്ട്രീയകൊലപാതകം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷം

Thumb Image
SHARE

കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷം. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന‌ പ്രതിപക്ഷനിലപാട് ശരിവയ്ക്കുന്നതാണ് ഗവര്‍ണറുടെ പ്രസ്താവനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറുടെ പ്രസ്താവന സര്‍ക്കാരിനെതിരല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടു. 

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ പൊതുവേദിയില്‍ അസാധാരണമായ പ്രസ്താവന നടത്തിയത്. ഈ വിമര്‍ശനം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

രാഷ്ട്രീയകൊലപാതകങ്ങളില്‍ ബിജെപിക്കും ഉത്തരവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഒരുപാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് പ്രവര്‍ത്തകസമിതിയംഗം ഗുലാംനബി ആസാദ് കോഴിക്കോട്ട് പറഞ്ഞു. 

ഗവര്‍ണറുടെ പരസ്യപ്രസ്താവന കേരളത്തോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറുടെ പരാമര്‍ശം ഗൗരവമുള്ളതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മതിച്ചു. 

MORE IN KERALA
SHOW MORE